കണ്ണൂർ : അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് കേരളത്തിൽ ഓടുമെന്നും ഇക്കാര്യത്തിൽ 100 ശതമാനം ഉറപ്പുണ്ടെന്നും റെയിൽവേ പാസഞ്ചേഴ്സ് അമ്‌നിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്. കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച കണ്ണൂർ റെയിൽവേ വികസനത്തിൽ നേരിടുന്ന പ്രതിസന്ധികൾ എന്ന വിഷയത്തിലുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് മംഗളൂരുവിൽ അവസാനിക്കുന്ന തരത്തിൽ വന്ദേ ഭാരത് ഓടിക്കുക അശാസ്ത്രീയമാണ്. പകരം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കും തിരിച്ചും ഓടിക്കാനാണ് തീരുമാനം. ഇതിനായി സിഗ്നൽ സിസ്റ്റം ആധുനികീകരിക്കണം. കേരളത്തിലടക്കം റെയിൽപ്പാളങ്ങളുടെ 85 ശതമാനവും പുനർനിർമിച്ചു. സ്റ്റേഷൻ നവീകരണവും ആരംഭിച്ചു. വിമാനത്താവളം മാതൃകയിൽ എല്ലാ ആധുനികസൗകര്യങ്ങളോടെയുള്ള റെയിൽവേ സ്റ്റേഷൻ നിർമിക്കും. കേരളത്തിൽ കൊല്ലം, എറണാകുളം നോർത്ത്, സൗത്ത് എന്നീ സ്റ്റേഷനുകൾ വിമാനത്താവളത്തിന് സമാനമാക്കും. ഇതിനായി 400 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേംബർ പ്രസിഡൻറ് ടി.കെ. രമേശ് കുമാർ അധ്യക്ഷത വഹിച്ചു.
സുരേഷ് ബാബു എളയാവൂർ, ചേംബർ സെക്രട്ടറി സി. അനിൽകുമാർ, കെ. നാരായണൻ കുട്ടി, സച്ചിൻ സൂര്യകാന്ത്, മഹേഷ് ചന്ദ്ര ബാലിഗ, കെ. വിനോദ് നാരായണൻ, സി.വി. ദീപക്, ഗോകുൽദാസ്, ഹനീഷ് കെ. വാണിയങ്കണ്ടി, ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു