ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 27 February 2023

ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

മുഴക്കുന്നു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നേരത്തെ, സ്ത്രീത്വത്തെ അധിക്ഷേപിച്ച കേസില്‍ ആകാശ് തില്ലങ്കേരിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. 
മന്ത്രി എംബി രാജേഷിന്റെ ഡ്രൈവര്‍ അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മിയുടെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരായ ആകാശിന് മട്ടന്നൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ആകാശ് കോടതിയിലെത്തി കീഴടങ്ങിയത്. 

ആകാശ് തില്ലങ്കേരിയും സംഘവും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് എതിരെ സിപിഎം രംഗത്തുവന്നിരുന്നു. ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നും പാര്‍ട്ടി പുറത്താക്കിയതാണെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇരു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് വാക്‌പ്പോര് നടത്തിയതിന് പിന്നാലെ, സിപിഎം തില്ലങ്കേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയിരുന്നു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog