നാഗര്‍ഹോളെ വനത്തില്‍ വാഹനം നിര്‍ത്തിയാല്‍ പിഴ 1000; അഞ്ചിടത്ത് കാവലും പരിശോധനയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ദേശീയോദ്യാനവും കടുവസങ്കേതവുമായ നാഗര്‍ഹോളെ വനത്തിലൂടെ കടന്നുപോകുന്ന മൈസൂരു -ഗോണിക്കുപ്പ പാതയില്‍ വാഹനം നിര്‍ത്തിയാല്‍ 500 മുതല്‍ 1,000 രൂപ വരെ പിഴയീടാക്കും. വനത്തില്‍ വാഹനം നിര്‍ത്തി ഭക്ഷണംകഴിച്ച് അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നത് വര്‍ധിച്ചതോടെയാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്ന് കുടക് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍.എന്‍. മൂര്‍ത്തി അറിയിച്ചു.

പ്രതിദിനം ശരാശരി 5,000ത്തോളം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വനത്തിലൂടെ കടന്നുപോകുന്ന ഇതരസംസ്ഥാന രജിസ്‌ട്രേഷന്‍ വാഹനങ്ങളില്‍നിന്ന് തുക ഈടാക്കുന്നത് വ്യാപിപ്പിക്കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മൈസൂരു-ഗോണിക്കുപ്പ പാതയിലെ അനെചൗകുര്‍ ഗേറ്റിലാണ് ഇപ്പോള്‍ നിരക്ക് ഈടാക്കുന്നത്.

കുശാല്‍നഗറിലെ അനെകാട് ചെക്‌പോസ്റ്റ്, പെരിയപട്ടണയിലെ മുട്ടുരു ചെക്‌പോസ്റ്റ് എന്നിവിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. വനശുചീകരണത്തിനുള്ള തുകയെന്ന പേരിലാണ് പണം പിരിക്കുന്നത്. ചെറിയവാഹനങ്ങള്‍ക്ക് 20 രൂപയും വലിയ വാഹനങ്ങള്‍ക്ക് 50 രൂപയുമാണ് നിരക്ക്.

അഞ്ചിടത്ത് കാവലും പരിശോധനയും

വനത്തിന്റെ അഞ്ച് പ്രവേശനകവാടങ്ങളില്‍ 24 മണിക്കൂറും വനപാലകരുടെ കാവലുണ്ടാകും. തെക്കന്‍ കുടകിലെ അനെചൗകുര്‍, നാനച്ചി, കല്ലട്ടി, ഉഡ്ബുര്‍, കരമാഡു എന്നിവിടങ്ങളിലാണ് കാവല്‍. പ്രവേശനകവാടങ്ങളില്‍ നിരീക്ഷണ ക്യാമറകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനപാതയില്‍ ഇടയ്ക്കിടെ പട്രോളിങ്ങും നടത്തും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha