കണ്ണൂര്‍ ജില്ലയില്‍ നിന്ന് അനാമിക സുരേഷ് വനിത റികര്‍വ്വ് റൗണ്ട് വിഭാഗത്തില്‍ സ്വര്‍ണ്ണമെഡലും ശ്രീലക്ഷ്മി.എസ്. വനിത ഇന്ത്യന്‍ റൗണ്ട് വിഭാഗത്തില്‍ വെള്ളി മെഡലും, ദശരഥ് രാജഗോപാല്‍ പുരുഷ ഇന്ത്യന്‍ റൗണ്ട് വിഭാഗത്തില്‍ വെങ്കല മെഡലും നേടി. മൂവരും ഗുജറാത്തില്‍ വെച്ച് മാര്‍ച്ച് മാസം ആദ്യവാരം നടക്കുന്ന ദേശീയ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ടീം മാനേജര്‍മാരായ തങ്കച്ചന്‍ കോക്കാട്ട്, സീമ രാജഗോപാല്‍ എന്നിവര്‍ ടീമിന് നേതൃത്വം നല്‍കി.
കോതമംഗലം എം.എ ഇന്റര്‍നാഷ്ണല്‍ കോളേജില്‍ വെച്ച് നടന്ന 34-ാമത് സംസ്ഥാന സീനിയര്‍ പുരുഷ, വനിത ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ 9 പോയന്റ് നേടി കണ്ണൂര്‍ ജില്ല റണ്ണറപ്പ് കിരീടം സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കണ്ണൂര്‍ റണ്ണറപ്പ് കിരീടം നേടുന്നത്. 10 പോയന്റ് നേടി വയനാടും, പാലക്കാടും സംയുക്ത ജേതാക്കള്‍ ആയി. ജേതാക്കള്‍ക്ക് കോതമംഗലം നഗരസഭ ചെയര്‍മാന്‍ ടോമി അബ്രഹാം ട്രോഫി നൽകി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു