എക്പ്രസ് വേ ഉദ്ഘാടനം മാർച്ച് ഒന്നിന്; മൈസുരു – ബംഗളുരു ഒന്നര മണിക്കൂർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: മൈസൂരു – ബംഗളുരു യാത്ര മിന്നൽ വേഗത്തിലാക്കുന്ന 140 കിലോമീറ്റ‌ർ പത്തുവരി എക്‌സ്‌പ്രസ് പാത മാർച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. യാത്രാ സമയം ഒന്നര മണിക്കൂറായി ചുരുങ്ങും. നേരത്തെ ഇത് മൂന്ന് മണിക്കൂറിലേറെ എടുത്തിരുന്നു. ഈ റൂട്ടിൽ പതിവായിരുന്ന മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും ഇതോടെ ഇല്ലാതാകും.

തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ നിന്ന് ദിവസേന ബംഗളുരുവിലേക്ക് പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർക്ക് എക്സ്‌പ്രസ് വേ അനുഗ്രഹമാകും. മൈസുരുവിലെ മാണ്ട്യ മുതൽ 75 കിലോമീറ്റർ നേ‌ർ രേഖയിൽ കെങ്കേരി വരെ കാണാവുന്ന തരത്തിലാണ് പാത. മേയിൽ നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉദ്ഘാടനം .

ചെലവ് – 8,408 കോടി ബൈപ്പാസുകൾ – 05 ടോൾ ബൂത്തുകൾ- 02 ടോൾ – 260 രൂപ ദീർഘദൂര യാത്രക്കാർക്ക് , നടുക്കുള്ള ആറുവരിപ്പാത ദീർഘദൂര യാത്രക്കാർക്കാണ്. ഇരുവശങ്ങളിലുമുള്ള രണ്ടു വരിപ്പാതകൾ തദ്ദേശീയർക്കുള്ളതാണ്. ഗൂഡല്ലൂർ, ഊട്ടി ഭാഗങ്ങളിലേക്ക് വേഗത്തിലെത്താം.

വ്യവസായത്തിനും കുതിപ്പ്പത്ത് വരിപ്പാത തുറക്കുമ്പോൾ വികസന പ്രതീക്ഷയിൽ കേരളവും. മൈസൂരുവിനും കേരളത്തിനും ഇടയിലെ റോഡുകൾക്കെല്ലാം ദേശീയപാത പദവി നൽകാൻ തത്വത്തിൽ അനുമതി ലഭിച്ചതാണ്.

കേരളത്തിലെ പ്രത്യേകിച്ച് വടക്കേ മലബാറിലെ വിനോദസഞ്ചാര, വ്യാപാര, വാണിജ്യ പുരോഗതിക്ക് ഉതകും. കണ്ണൂർ,​ കോഴിക്കോട് വിമാനത്താവളങ്ങളുടെയും അഴീക്കൽ തുറമുഖത്തിന്റെയും സൗകര്യങ്ങൾ ഉപയോഗിക്കാൻ കുടക് ജില്ലയിലുള്ളവർക്കും സാധിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha