ഭക്ഷ്യസുരക്ഷാ പരിശോധന ; പാലില്‍ മാരകരോഗങ്ങൾക്ക് ഇടയാക്കുന്ന അഫ്ലാടോക്സിന്‍ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 17 February 2023

ഭക്ഷ്യസുരക്ഷാ പരിശോധന ; പാലില്‍ മാരകരോഗങ്ങൾക്ക് ഇടയാക്കുന്ന അഫ്ലാടോക്സിന്‍

ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ പാലിൽ അഫ്ലാടോക്സിൻ കണ്ടെത്തി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ 10 ശതമാനം സാമ്പിളിലാണ് അഫ്ലാടോക്‌സിൻ എം1 സാന്നിധ്യം കണ്ടെത്തിയത്.

കന്നുകാലികൾക്ക്‌ നൽകുന്ന കാലിത്തീറ്റയിലെ ചോളം, നിലക്കടലപോലെയുള്ള ധാന്യങ്ങളിൽ കാണുന്ന പൂപ്പൽബാധയെത്തുടർന്ന് ഉണ്ടാകുന്ന വിഷാംശമാണ്‌ അഫ്ലാടോക്സിൻ. മാരകരോഗങ്ങൾക്ക് ഇടയാക്കുന്നതാണ് ഇത്‌. കാലിത്തീറ്റ പശുവിന് നൽകുന്നതിലൂടെയും മറ്റുമാണ്‌ അഫ്ലാടോക്സിൻ പാലിൽ എത്തുന്നത്.

എല്ലാ സർക്കിളിൽനിന്നുമായി 452 സാമ്പിളാണ് ശേഖരിച്ചത്. വൻകിട പാൽക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, പ്രാദേശിക ഡെയറി ഫാമുകൾ, പാൽക്കച്ചവടക്കാർ തുടങ്ങി പല മേഖലകളിലും പരിശോധന നടത്തി. പാൽ മലിനീകരണത്തിന്റെ സാധ്യതകളെപ്പറ്റി ശക്തമായ ബോധവൽക്കരണം ആവശ്യമാണെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് വിലയിരുത്തൽ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog