തളിപ്പറമ്പ് വെള്ളാരം പാറയില്‍ വൻ തീപിടിത്തം; നൂറുകണക്കിന് വാഹനങ്ങൾ കത്തി നശിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : തളിപ്പറമ്പ് – ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പൊലീസ് ഡംപിങ് യാഡിൽ വൻ തീപിടിത്തം. രാവിലെ പത്തു മണിയോടെയായിരുന്നു തീപിടിത്തം തുടങ്ങിയത്. അഞ്ഞൂറോളം വാഹനങ്ങൾ കത്തിയിട്ടുണ്ട്. തീയണയ്ക്കാൻ ശ്രമം തുടരുന്നു. തളിപ്പറമ്പ് – ശ്രീകണ്ഠപുരം റോഡിൽ ഗതാഗത തടസ്സമുണ്ട്.

രണ്ടു കിലോമീറ്ററിനുള്ളിൽ അഗ്നിരക്ഷാസേന സ്റ്റേഷൻ ഉണ്ടായിരുന്നെങ്കിലും നിമിഷ നേരംകൊണ്ട് തീ പടരുകയായിരുന്നു. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, പഴയങ്ങാടി പൊലീസ് സ്റ്റേഷനുകളിൽ നിരവധി വർഷങ്ങളായി, വിവിധ കേസുകളിൽ തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിക്കുന്നത്.

കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അഗ്നിശമന സേനയുടെ യൂണിറ്റുകൾ തീയണയ്ക്കാനായി എത്തിക്കൊണ്ടിരിക്കുന്നു. നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികളും തീയണയ്ക്കാനായി സ്ഥലത്തേക്ക് എത്തുന്നുണ്ട്.

റോഡിന്റെ രണ്ടു ഭാഗത്തേക്കും തീപടർന്നു. മറുവശത്തേക്കും തീയെത്തിയത് കാര്യങ്ങൾ സങ്കീർണമാക്കി. വീടുകൾക്കു സമീപം വരെ തീയെത്തിയിട്ടുണ്ട്. ഇതോടെ നൂറുകണക്കിനു നാട്ടുകാരും തീയണയ്ക്കാൻ രംഗത്തുണഅട്. എന്നാൽ തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. ടയറുകൾ പൊട്ടിത്തെറിച്ച് സ്ഫോടന ശബ്ദം കേൾക്കുന്നു. തീയും പുകയും ചൂടും കാരണം പ്രദേശത്തേക്ക് അടുക്കാനാകാത്ത സ്ഥിതിയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha