'പ്ലാസ്റ്റിക് നൽകൂ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവൂ’

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കതിരൂർ: ശുചിത്വ പ്രവർത്തനം കതിരൂരുകാർക്ക് മാതൃകമാത്രമല്ല, ജീവിത യാത്രയിൽ അർബുദരോ​ഗം പിടിമുറുക്കിയവരെ ചേർത്തുപിടിക്കാനുള്ള വഴികൂടിയാണ്. പഞ്ചായത്തിലെ 8000 വീടുകളിൽനിന്നും 23 ശുചിത്വ വളന്റിയർമാർ പ്ലാസ്റ്റിക്, തുണി, ചെരുപ്പ്, ഇ-മാലിന്യങ്ങൾ എന്നിവ ശേഖരിക്കുമ്പോൾ യൂസർ ഫീ ഇനത്തിൽ 50 രൂപ വീട്ടുകാരിൽനിന്നും ഈടാക്കുന്നുണ്ട്.

ഈ തുകയുടെ പത്ത് ശതമാനം പ്രദേശത്തെ ക്യാൻസർ രോ​ഗികൾക്കായി മാറ്റിവച്ച്‌ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവുകയാണ് കതിരൂർ ജനത. ‘പ്ലാസ്റ്റിക് നൽകൂ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവൂ’ എന്ന സന്ദേശവുമായാണ് ഹരിതകർമ സേന കൺസോർഷ്യം ക്യാൻസർ രോ​ഗികൾക്കുള്ള ധനസഹായ പദ്ധതി ആവിഷ്ക്കരിച്ചത്.

അം​ഗങ്ങൾക്ക് ലഭിക്കുന്ന വേതനത്തിന്റെ ഒരു വിഹിതം നീക്കിയാണ് രോ​ഗികൾക്ക്‌ തുക കണ്ടെത്തുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്യാൻസർ രോ​ഗികളെ കണ്ടെത്തി നിശ്ചിത തുക പഞ്ചായത്ത് കെെമാറുകയാണ്.

തണലാണ് ഈ സഹായം

രോ​ഗം ബാധിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചെറിയൊരു വിഹിതം നൽകി സഹായിക്കാൻ ഞങ്ങൾക്കും സാധിക്കുന്നുണ്ട് എന്നതാണ് ഏറ്റവും സന്തോഷം. യൂസർ ഫീ ഇനത്തിൽ ലഭിക്കുന്ന തുകയുടെ എൺപത് ശതമാനം വരുമാനമായി ലഭിക്കുന്നുണ്ട്.

23 അം​ഗങ്ങളാണ് പഞ്ചായത്ത് ഹരിതകർമ സേനയിലുള്ളത്. വലിയൊരു സഹായമാണ് ഹരിതകർമ സേന പ്രവർത്തനത്തിലൂടെ ലഭിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ അകമഴിഞ്ഞ സഹകരണവുമുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha