പെരളശ്ശേരി എ.കെ.ജി ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മരണം: രണ്ട് അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണ കേസ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 16 February 2023

പെരളശ്ശേരി എ.കെ.ജി ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മരണം: രണ്ട് അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണ കേസ്

കണ്ണൂർ: പെരളശ്ശേരി എ.കെ.ജി ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി റിയ പ്രവീണിന്റെ മരണത്തിൽ രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തു. റിയയുടെ ക്ലാസ് ടീച്ചർ ഷോജ, കായികാധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെയാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതായി ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി  പറഞ്ഞു. കുട്ടി മരിച്ചശേഷം കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ അധ്യാപകർക്കെതിരെ പരാമർശമുണ്ടായിരുന്നു. അധ്യാപകൻ ശകാരിച്ചതിന്റെ മാനസിക പ്രയാസമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് അന്വേഷണ റിപ്പോർട്ട്. ഐവർ കുളം സ്വപ്നക്കൂടിൽ വി.എം. പ്രവീണിന്റെയും റീനയുടെയും മകളാണ് റിയ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog