അതിദരിദ്രരായ കിടപ്പുരോഗികള്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ പ്രത്യേക പദ്ധതിയുമായി സര്‍ക്കാര്‍. കിടപ്പുരോഗികള്‍ക്ക് സൗജന്യറേഷന്‍ വീട്ടിലെത്തിക്കാന്‍ ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ 'ഒപ്പം' പദ്ധതിക്ക് തിങ്കളാഴ്ച തൃശ്ശൂരിലെ ഒല്ലൂരില്‍ തുടക്കമാവും. ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനംചെയ്യും.
ഓട്ടോറിക്ഷാ തൊഴിലാളികളുടെ കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പദ്ധതി. കിടപ്പുരോഗികള്‍ക്കുള്ള റേഷന്‍വിഹിതം ഓട്ടോ തൊഴിലാളികള്‍ സൗജന്യമായി വീട്ടിലെത്തിക്കും. ഗുണഭോക്താക്കള്‍ ഒപ്പിട്ട രശീതി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കും. റേഷനിങ് ഇന്‍സ്‌പെക്ടര്‍ പരിശോധിച്ചശേഷം ഇ-പോസ് മെഷീനില്‍ വരവുവെയ്ക്കും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു