ബീച്ചിന്റെ എടക്കാട് ഭാഗത്തെ ചിൽഡ്രൻസ് പാർക്കിന് സമീപം ഇന്നലെ രാവിലെ 8.45 ഓടെയാണ് മൈസൂരു രാജ് നഗറിൽ നിന്ന് കുടുംബ സമേതം ബീച്ചിലെത്തിയ ഷഫഹത്ത് പാഷയുടെ മകൻ അബ്ദുൽ വഹാബ് (7) അക്രം ശരീഫിന്റെ മകൾ ഉലൈസ് കൗസർ (9) എന്നിവരെ നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. പ്രദേശത്തുണ്ടായിരുന്നവർ ബഹളം വച്ച് നായ്ക്കളെ ഓടിച്ചതുകൊണ്ടാണ് വൻ അപായം ഒഴിവായത്.
നാട്ടുകാരുടെ സഹായത്തോടെ തലശ്ശേരി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഇവർക്ക് പ്രതിരോധ കുത്തിവയ്പും ചികിത്സയും നൽകി. കുട്ടികളെ ചികിത്സയ്ക്കായി തലശ്ശേരി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർന്ന് കലക്ടറുടെ സമീപത്തെത്തിക്കാനും മുഴപ്പിലങ്ങാട് സ്വദേശികളായ കെ.വി.മുനീർ, ടി.കെ.സാഹിർ, ഷംസു ഐറ്റാണ്ടി എന്നിവർ നേതൃത്വം നൽകി.
മേഖലയിൽ തെരുവുനായ്ക്കൾ പകലും രാത്രിയും ഒരു പോലെ വിലസുകയാണെന്നും കാൽനട യാത്രക്കാരുടെയും വാഹനങ്ങളുടെ പിന്നാലെയും ഓടുന്നത് ഏറെ അപകടങ്ങൾ ഉണ്ടാക്കുന്നതായും പരാതികൾ ഉയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ബീച്ചിലെത്തി പ്രശ്നപരിഹാരത്തിന് നടപടികൾ സ്വീകരിക്കുമെന്ന വാഗ്ദാനം തന്നാൽ മാത്രമേ ടോൾ പിരിക്കാൻ അനുവദിക്കൂ എന്നും പ്രതിഷേധക്കാർ പറഞ്ഞു. ഡി.ടി.പി.സി അധികൃതർ ഇന്ന് വൈകിട്ട് പ്രതിഷേധക്കാരുമായി ചർച്ച നടത്തുമെന്ന് അറിയിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു