കീഴാറ്റൂർ ദേശീയപാത വികസനം അന്തിമഘട്ടത്തിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 22 February 2023

കീഴാറ്റൂർ ദേശീയപാത വികസനം അന്തിമഘട്ടത്തിൽ

തളിപ്പറമ്പ്‌ : വികസനവിരുദ്ധരുടെ കണ്ണിലെ കരടാണ്‌ കീഴാറ്റൂർ. ഒരു ദുഃസ്വപ്‌നമായി ഈ മണ്ണ്‌ അവരെ വേട്ടയാടുന്നു. കേരളത്തിന്റെ വികസനം തടയാൻ വലിയ സമരം നടന്ന മണ്ണിൽ ദേശീയപാതാ വികസനം അന്തിമഘട്ടത്തിൽ.

ആറുവരി ദേശീയപാതയുടെ കുപ്പം-കുറ്റിക്കോൽ തളിപ്പറമ്പ്‌ ബൈപ്പാസിന്റെ ഭാഗമായ കീഴാറ്റൂർ വയലിന്‌ ആറുവർഷംമുമ്പ്‌ സെന്റിന്‌ 700 രൂപയായിരുന്നു വില. ദേശീയപാത വരുമെന്ന പ്രതീക്ഷയുണ്ടായിട്ടും സെന്റിന്‌ 5000 രൂപയ്‌ക്ക്‌ മുകളിലെത്തിയില്ല. ഇതിൽ മിക്കതും പത്തും ഇതുപതും വർഷം തരിശിട്ടവ. ചിലർ പാട്ടത്തിനെടുത്താണ്‌ കൃഷി നടത്തിയത്‌. ഇവിടെയാണ്‌ ചിലർ നുണകളുടെ വിത്തിട്ടത്‌. പക്ഷേ, ഒന്നും മുളച്ചില്ല. ദേശീയപാതയ്‌ക്ക്‌ ഏറ്റെടുത്ത ഭൂമിക്ക്‌ സെന്റിന്‌ ലഭിച്ചത്‌ 2.90 ലക്ഷം മുതൽ നാലു ലക്ഷം വരെ. രണ്ടുകോടി രൂപയോളം ലഭിച്ച കർഷകരുണ്ട്‌. 

തളിപ്പറമ്പ്‌ ബൈപ്പാസിന്റെ ആദ്യ അലൈൻമെന്റ്‌ നഗരം പൂർണമായി ഇല്ലാതാക്കുന്നതായിരുന്നു. രണ്ടാം അലൈൻമെന്റ്‌ പാവപ്പെട്ടവരുടേതടക്കം 280 വീട്‌ നഷ്ടപ്പെടുന്ന നിലയിലായിരുന്നു. മൂന്നാം അലൈൻമെന്റായ കീഴാറ്റൂർ വയലിലൂടെ പോകുന്ന കുപ്പം-കുറ്റിക്കോൽ തളിപ്പറമ്പ്‌ ബൈപ്പാസിന്‌ ഈ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. വെള്ളമൊഴുക്കാൻ ആധുനിക സംവിധാനമൊരുക്കിയിട്ടുണ്ട്‌. വയലോരത്തെ തെങ്ങും കവുങ്ങും കാര്യമായി നഷ്ടപ്പെട്ടില്ല. 60 ഏക്കർ വയലിൽ അഞ്ച്‌ ഏക്കർ മാത്രമാണ്‌ ദേശീയപാതയ്‌ക്ക്‌ ഏറ്റെടുത്തത്‌.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog