ആസ്പത്രിയിൽ എത്തിക്കാൻ വൈകിയതിനാലാണ് കുഞ്ഞിനെ രക്ഷിക്കാൻ കഴിയാതിരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞതായും ഇവർ പറഞ്ഞു.13ന് ആണ് കോളനി നിവാസികളെ ആകെ ദുഃഖത്തിലാഴ്ത്തിയ സംഭവം നടന്നത്. 9മാസം ഗർഭിണിയായിരുന്നു ശ്രീജ. പ്രതിമാസ പരിശോധനയ്ക്കായി 13ന് ഡോക്ടറുടെ അടുത്ത് പോകാനിരുന്നതാണ്. 12ന് രാത്രിയോടെ വേദനയും മറ്റും തോന്നിയിരുന്നെങ്കിലും കോളനിയിൽ നിന്ന് പുറത്തേക്ക് പോകാൻ നല്ല റോഡില്ലാത്തതിനാൽ വാഹനം ലഭിച്ചില്ല.
13ന് രാവിലെ ജീപ്പിലാണ് ശ്രീജയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും സ്ഥിതി ഗുരുതരമായതിനാൽ ഇവരെ പരിയാരത്ത് മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിയാരത്ത് എത്തിച്ചിട്ടും കുഞ്ഞിനെ രക്ഷിക്കാനായില്ല. വളരെ ശ്രമപ്പെട്ടാണ് ശ്രീജയുടെ ജീവൻ പോലും രക്ഷിക്കാനായതെന്ന് ബന്ധുക്കൾ പറയുന്നു. 16ന് ആശുപത്രി വിട്ട ശ്രീജ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് അധികൃതരാരും കോളനിയിലേക്ക് തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഇവിടേക്ക് ഗതാഗതയോഗ്യമായ റോഡ് വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. കോളനി നിവാസികളുടെ ദുരിതം ഇപ്പോഴും തുടരുകയാണ്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു