തളിപ്പറമ്പ് : ബസില്‍ വെച്ച് യാത്രക്കാരിയായ യുവതിയുടെ വീഡിയോ പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്ന്യന്നൂര്‍ ചമ്പാട്ടെ ചങ്ങരോളി വീട്ടില്‍ ശ്രീജിത്തിനെയാണ്(44) തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.
പരിയാരത്തുനിന്നും കണ്ണൂരിലേക്ക് ടിക്കറ്റെടുത്ത കൊട്ടിയൂര്‍ ചുങ്കക്കുന്ന് സ്വദേശിയായ 28കാരിയുടെ വീഡിയോ പകര്‍ത്തുന്നത് കണ്ട് യുവതി ബഹളംവെച്ചതോടെയാണ് തളിപ്പറമ്പില്‍ വെച്ച് യാത്രക്കാര്‍ ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു