ആലിലയിൽ നിറഞ്ഞ്‌ തിറയാട്ടങ്ങൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശേരി  : ആലില ക്യാൻവാസാക്കിയ സൗരാ​ഗ് കൃഷ്ണയുടെ ചിത്രങ്ങൾ ലോകശ്രദ്ധയിലേക്ക്. ആലിലയിൽ മുപ്പത്തിരണ്ട് വിവിധ തെയ്യങ്ങളുടെ മുഖചിത്രമാണ് തലശേരി ഗവ. കോളേജ് ബികോം അവസാനവർഷ വിദ്യാർഥി സൗരാഗ് കൃഷ്ണയുടെ കരവിരുതിൽ പിറവിയെടുത്തത്. ചിത്രംവര പഠിച്ചിട്ടില്ലാത്ത സൗരാ​ഗ് കോവിഡ് പിടിമുറുക്കിയപ്പോൾ നേരം പോക്കിനാണ് ബോട്ടിൽ ആർട് ചെയ്തു തുടങ്ങിയത്. പിന്നീട് വര കാര്യമായപ്പോൾ ക്യാൻവാസുകൾ തെരഞ്ഞെടുത്തു. ആലിലയിലായി അടുത്ത പരീക്ഷണം. പോതി, കുട്ടിച്ചാത്തൻ, ഘണ്ഡകർണൻ, ​ഗുളികൻ, കതിവന്നൂർ വീരൻ, ദെെവത്താർ, വിഷ്ണുമൂർത്തി, കർണാടകത്തിലെ പ‍ഞ്ചുരുളി എന്നിവയെല്ലാം അക്രലിക് ഉപയോ​ഗിച്ച് ഇലയിൽ വരഞ്ഞപ്പോൾ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സും ചുവരിൽ 165 സെമി നീളവും 120 വീതിയിലും പോതി തെയ്യത്തിന്റെ മുഖചിത്രം വരച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് എന്ന അപ്രതീക്ഷിത നേട്ടവും സൗരാ​​ഗ് സ്വന്തമാക്കി. കോടിയേരി മീത്തലെ വയൽ സ്വദേശിയായ സൗരാ​ഗ് കോളേജ് മുൻ ചെയർമാനും എസ്.എഫ്.ഐ മുൻ ഏരിയാ കമ്മിറ്റി അം​ഗവുമാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha