കുഫോസ് (KUFOS)കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻറ് ഓഷ്യൻ സ്റ്റഡീസിന്റെ കീഴിലുള്ള കേരളത്തിലെ ആദ്യത്തെ കോളേജ് പയ്യന്നൂരിൽ ഫെബ്രുവരി9 ന് ക്ലാസ്സ് തുടങ്ങും BFSC (ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് )കോഴ്‌സാണ് ഇവിടെ തുടങ്ങുന്നത് 40 സീറ്റാണ് ഉള്ളത് .NEET പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ നിന്നാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
കോളേജിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിന്നീട് നിർവ്വഹിക്കും.
കോളേജിന് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനായി കോറോം വില്ലേജിൽ 12 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട് .അത് യൂണിവേഴ്‌സിറ്റിക്ക് കൈമാറുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്.കോളേജിന് കെട്ടിടം ഉണ്ടാക്കുന്നതിന് 2 കോടി രൂപ 2023 -24 വർഷത്തെ സംസ്ഥാന ബഡ്‌ജറ്റിൽ അനുവദിച്ചിട്ടുണ്ട്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു