തലശ്ശേരി ഗ്യാരേജിൽ നിന്നും ഇന്നോവ കവർന്ന സംഭവം :- ഊർജ്ജിത അന്വേഷണത്തിൽ പോലീസ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 5 February 2023

തലശ്ശേരി ഗ്യാരേജിൽ നിന്നും ഇന്നോവ കവർന്ന സംഭവം :- ഊർജ്ജിത അന്വേഷണത്തിൽ പോലീസ്

കണ്ണൂർ : തലശേരിയിൽ പെയിൻ്റിംഗ് അറ്റകുറ്റപണി തീർത്തതിന് ശേഷം ഗാരേജിൽ  നിർത്തിയിട്ട ഇന്നോവ കാറും സി.സി.ടി.വി.യും സ്ഥാപനത്തിൻ്റെ ചുമർ കുത്തിത്തുറന്ന്  മോഷ്ടാക്കൾ കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
എരഞ്ഞോളി പാലത്തിനടുത്ത ആർ.ജെ.ഗാരേജിൽ നിർത്തിയിട്ട ചമ്പാട് സ്വദേശിയായ പ്രവാസി മിഷാദിൻ്റെ കെ.എൽ.45' വി. 4836 നമ്പർ ഇന്നോവയാണ് ആസൂത്രിതമായി അടിച്ചുമാറ്റിയത്‌ - മിഷാദിൻ്റെ സുഹൃത്താണത്രെ വണ്ടി ഗാരേജിൽ ഏൽപ്പിച്ചത് - ചോനാടത്തെ രശ്മി നിവാസിൽ രവീന്ദ്രൻ്റെതാണ് ഗാരേജ്.

വ്യാഴാഴ്ച രാത്രി ജോലിക്ക് ശേഷം ഗാരേജ് പൂട്ടി വീട്ടിലേക്ക് പോയതാണെന്നും വെള്ളിയാഴ്ച രാവിലെ എത്തി തുറന്നപ്പോഴാണ് പിൻവശം വടക്ക് ഭാഗത്തെ ചുമർ കുത്തിത്തുറന്നതും നിർത്തിയിട്ട സ്ഥാനത്ത് ഇന്നോവ കാണാതായതും ശ്രദ്ധയിൽ പെട്ടതെന്നും രവിന്ദ്രൻ പറഞ്ഞു. ഗാരേജിൽ സ്ഥാപിച്ച സി.സി.ടി.വി.ക്യാമറയും ഡി.വി.ആറും മോഷ്ടാക്കൾ അഴിച്ചു കൊണ്ടുപോയിരുന്നു. ഇന്നോവ ക്ക് മാത്രം 10 ലക്ഷം വില വരും.

തലശ്ശേരി മേഖലയിൽ ആദ്യമായാണ് ഇത്തരത്തിൽ ഗാരേജ് കുത്തിത്തുറന്ന് വാഹനം കളവ് പോയ സംഭവമെന്നറിയുന്നു.പരാതിയെ തുടർന്ന് തലശ്ശേരി പോലിസ് എത്തി അന്വേഷണം നടത്തി - കണ്ണൂരിൽ നിന്ന് പോലിസ് നായയും വിരലടയാള വിദഗ്ദദരും ഗാരേജിലെത്തി തെളിവുകൾ ശേഖരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog