ഇരിട്ടി നഗരസഭ വികസ സെമിനാർ നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 5 February 2023

ഇരിട്ടി നഗരസഭ വികസ സെമിനാർ നടത്തി


 ഇരിട്ടി നഗരസഭയുടെ 2023 -24 വർഷത്തെ വാർഷിക പദ്ധതികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ കെ .ശ്രീലത അധ്യക്ഷത വഹിച്ചു. കേരളോത്സവത്തിലും ഇൻറർ യൂണിവേഴ്‌സിറ്റി മത്സരത്തിലും വിജയം നേടിയവരെ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അനുമോദിച്ചു. വിവിധ കർമ്മ പദ്ധതികളുടെ അവതരണം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി .കെ. ബൾക്കീസ് അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ അശോകൻ മാസ്റ്റർ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ .കെ. രവീന്ദ്രൻ, ടി കെ ഫസീല , കെ സോയ അംഗങ്ങളായ എ .കെ. ഷൈജു, പി .ഫൈസൽ, വി. ശശി എന്നിവരും സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog