സ്‌കൂൾ വാഹനങ്ങളിൽ പരിശോധന 17 വരെ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 15 February 2023

സ്‌കൂൾ വാഹനങ്ങളിൽ പരിശോധന 17 വരെ

കണ്ണൂർ: സ്‌കൂൾ വാഹനങ്ങളിൽ മോട്ടോർ വാഹനവകുപ്പ്‌ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി. എൻഫോഴ്‌സ്‌മെന്റ്‌ ആർ.ടി.ഒ എ.സി. ഷീബയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിൽ 49 വാഹനങ്ങളിലാണ്‌ നിയമലംഘനങ്ങൾ കണ്ടെത്തിയത്‌. പ്രഥമശുശ്രൂഷാ കിറ്റില്ലാത്ത 12 വാഹനങ്ങളാണ്‌ പിടിയിലായത്‌. 16 വാഹനങ്ങളിൽ ഡ്രൈവർമാർ ട്രാൻസ്‌പോർട്ട്‌ വാഹനങ്ങൾക്ക്‌ നിർദേശിച്ച യൂണിഫോം ധരിച്ചിട്ടില്ലെന്ന്‌ കണ്ടെത്തി. 11 വാഹനങ്ങളിൽ അഗ്നിശമന സൗകര്യങ്ങൾ ഇല്ലെന്നും കണ്ടെത്തി. റോഡ്‌ സുരക്ഷിതത്വം പാലിക്കാത്തതിന്‌ ഒരാൾക്കും പിഴയിട്ടു. 17 വരെയാണ്‌ പരിശോധന.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog