'സഫലമീ യാത്ര' : ജീവൻരക്ഷാ പരിശീലനം വ്യാപകമാക്കണം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 15 February 2023

'സഫലമീ യാത്ര' : ജീവൻരക്ഷാ പരിശീലനം വ്യാപകമാക്കണം

കണ്ണൂർ: അപകടങ്ങളിലും അത്യാഹിത ഘട്ടങ്ങളിലും പ്രാഥമികമായി നൽകേണ്ട ജീവൻരക്ഷാപരിശീലനം വ്യാപകമാക്കണമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഒഫീഷ്യൽ ഇൻസ്ട്രക്ടർ ഡോ.സുൽഫിക്കർ അലി പറഞ്ഞു. വാഹനങ്ങളിലും പൊതുനിരത്തുകളിലും അപകടങ്ങളും അത്യാഹിതങ്ങളും സാധാരണമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജീവൻ രക്ഷാ പരിശീലനം അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂർ റെയിൽവേ പൊലീസ് ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'സഫലമീ യാത്ര' എന്ന പരിപാടിയിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ആർ.പി.എഫ് ഇൻസ്‌പെക്ടർ ബിനോയ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. റെയിൽവേ സ്​റ്റേഷൻ മാനേജർ സജിത് കുമാർ, സബ് ഇൻസ്‌പെക്ടർ പി.കെ. അക്ബർ, ഇ. വിപിൻ എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog