കരിയാട്: മുക്കാളിക്കരയിൽ കാട്ടു പന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. കോവുമ്മൽ പടിഞ്ഞാറേ കുനിയിൽ രവീന്ദ്രന്റെ മകൻ അഖിലി (26) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് അഖിലിനെ കുത്തിയത്. കുത്തേറ്റ് നിലത്തു വീണ് പരിക്ക് പറ്റിയ അഖിൽ കരിയാട്ടെ പാനൂർ അർബൻ ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയാണ്.
കർഷക സംഘം ഏരിയ സെക്രട്ടറി എം ടി കെ ബാബു, വില്ലേജ് സെക്രട്ടറി സി എം ബാബു, പ്രസിഡന്റ് കെ പി ചന്ദ്രൻ എന്നിവർ അഖിലിനെ സന്ദർശിച്ചു
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ഭാഗങ്ങളിൽ വ്യാപകമായി കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. വാഴ, കിഴങ്ങ്, തെങ്ങിൻ തൈ, പച്ചക്കറികൾ എന്നിവ നശിപ്പിച്ചത് കാരണം കർഷകർ വളരെ നിരാശയിലാണ്.
കൂട്ടുകൃഷിയും, വ്യക്തിഗത കൃഷിയും വ്യാപകമായി ചെയ്തു വരുന്ന ഒരു പ്രദേശമായിരുന്നു ഇത്.
ഇപ്പോൾ പലരും കൃഷി ഒഴിവാക്കുകയാണ്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു