ട്രാൻസ്ഫോർമറിൽ നിന്നും തീ പൊരി വീണ് രണ്ടര ഏക്കറോളം സ്ഥലത്തെ പാറപ്പുല്ലിന് തീപിടിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 28 January 2023

ട്രാൻസ്ഫോർമറിൽ നിന്നും തീ പൊരി വീണ് രണ്ടര ഏക്കറോളം സ്ഥലത്തെ പാറപ്പുല്ലിന് തീപിടിച്ചു


 പെരിങ്ങോം : ട്രാൻസ്ഫോർമറിൽ നിന്നും തീ പൊരി വീണ് രണ്ടര ഏക്കറോളം സ്ഥലത്തെ പാറപ്പുല്ലിന് തീപിടിച്ചു.

എരമം കുറ്റൂർ ആദിത്യകിരൺ കോളേജിൻ്റെ രണ്ടര ഏക്രയോളം വരുന്ന സ്ഥലത്തെ പാറപ്പുല്ലിനാണ്തീ പിടിച്ചത്.

വിവരമറിഞ്ഞ് പെരിങ്ങോം ഫയർസ്റ്റേഷനിൽ നിന്നെത്തിയ സേനാംഗങ്ങൾ തീയണച്ചു.സമീപത്തെ വൈദ്യുതി ട്രാൻസ്ഫോർമറിൽ നിന്നും തീപ്പൊരി വീണതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അസി. സ്റ്റേഷൻ ഓഫീസർ സി.പി ഗോകുൽദാസിന്റെ നേതൃത്വത്തിൽ ജീവനക്കാരായ കെ.സുനിൽകുമാർ , പി.പി. ലിജു, പി.രാഗേഷ്, പി.എ. അനൂപ്, പി.വി.ഷൈജു, ഹോം ഗാർഡുമാരായ എ.ഗോപി, കെ.ഗോപാലകൃഷണൻ എന്നിവരാണ് തീയണച്ചത്.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog