കീഴ്പ്പള്ളി സ്വദേശി കോട്ടയത്ത് ബസ്സിടിച്ചു മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 11 January 2023

കീഴ്പ്പള്ളി സ്വദേശി കോട്ടയത്ത് ബസ്സിടിച്ചു മരിച്ചു

കീഴ്പ്പള്ളി സ്വദേശി കോട്ടയത്ത് ബസ്സിടിച്ചു മരിച്ചു 
ഇരിട്ടി: പിടിഎ മീറ്റിങ്ങൽ പങ്കെടുക്കാൻ സ്കൂളിലേക്ക് നടന്നു പോകുന്നതിനിടയിൽ പിതാവ് ബസിടിച്ചു മരിച്ചു. കീഴ്പ്പള്ളി ചതിരൂർ സ്വദേശി രാജ് മാത്യു (42) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ കോട്ടയത്ത് വെച്ചായിരുന്നു അപകടം. പരേതരായ മറ്റമുണ്ടയിൽ മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: റീബ അറയ്ക്ക പടിക്കൽ, ചിങ്ങവനം (കോട്ടയം). മക്കൾ: റിയ, റോഷൻ. സഹോദരങ്ങൾ: ലിസി (കോഴിക്കോട്), ഗ്രേസി (പയ്യാവൂർ), ജോയി,ബേബി, ഷാലി (ഇടുക്കി), ജോസ്,ജോർജ്ജ്, റോണി. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് മാങ്ങോട് സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog