പയ്യന്നൂരിൽ ലൈംഗികമായി വഴങ്ങാത്തതിന് പിതാവിന്റെ രണ്ടാം ഭാര്യയെ നടുറോഡില്‍ ആക്രമിച്ചു; യുവാവിനെതിരെ അമ്പതുകാരിയുടെ കേസ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 11 January 2023

പയ്യന്നൂരിൽ ലൈംഗികമായി വഴങ്ങാത്തതിന് പിതാവിന്റെ രണ്ടാം ഭാര്യയെ നടുറോഡില്‍ ആക്രമിച്ചു; യുവാവിനെതിരെ അമ്പതുകാരിയുടെ കേസ്

പയ്യന്നൂരിൽ ലൈംഗികമായി വഴങ്ങാത്തതിന് പിതാവിന്റെ രണ്ടാം ഭാര്യയെ നടുറോഡില്‍ ആക്രമിച്ചു; യുവാവിനെതിരെ അമ്പതുകാരിയുടെ കേസ്


കണ്ണൂര്‍:പയ്യന്നൂരില്‍ അമ്പതുകാരിയെ നടുറോഡില്‍ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയില്‍ ഭര്‍ത്താവിന്‍റെ ആദ്യഭാര്യയിലെ മകനെതിരെ കേസ്. ജനുവരി ആറിന് വൈകുന്നേരം നാലരയോടെ സംഭവം. പാലക്കോട്ടെ ബാങ്കിലേക്ക് പോകുകയായിരുന്ന സ്ത്രീക്കുനേരെയാണ് ആക്രമണവും വധഭീഷണിയും ഉണ്ടായത്.
സ്ത്രീയുടെ കൂടെയുണ്ടായിരുന്ന ഇളയമ്മയെയും യുവാവ് ആക്രമിച്ചു. പരിക്കേറ്റ് അവശനിലയിലായ ഇവരെ ഓട്ടോ റിക്ഷയില്‍ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം ഇയാള്‍ തടഞ്ഞെന്നും ആക്ഷേപമുണ്ട്. പിന്നീട് ഇവരെ പയ്യന്നൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിക്കപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയുടെ മകനാണ് ഇവരെ ആക്രമിച്ചത്.


ഇയാളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി സ്ത്രീ വഴങ്ങിയിരുന്നില്ല. ഇതിന്‍റെ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പയ്യന്നൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ സ്ത്രീ പറയുന്നു. ഇരയായ സ്ത്രീ നിയമപ്രകാരം വിവാഹം ചെയ്ത ഭര്‍ത്താവിനെ കാണാന്‍ പാടില്ലെന്ന് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു.

മുന്‍പ് പലവട്ടം ഇവര്‍ക്ക് നേരെ ഭീഷണിയും അക്രമവും ഉണ്ടായിട്ടും അതിനെതിരെ നല്‍കിയ പരാതികള്‍ ഇയാള്‍ സ്വാധീനമുപയോഗിച്ച് പിന്‍വലിപ്പിക്കുകയായിരുന്നു എന്ന് സ്ത്രീ പരാതിയില്‍ പറയുന്നു. പൊതുസ്ഥലത്ത് സ്ത്രീത്വത്തെ അപമാനിച്ചതിന് 354 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog