മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 19 January 2023

മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു


പാനൂര്‍ :മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ വിറക് ശേഖരിക്കുന്തിനിടെ പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു. കടവത്തൂരിലെ കല്ലുവയല്‍ ചന്ദ്രി(50) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
മൃതദേഹം ഇന്ന് വൈകിട്ട് കടവത്തൂരിലെ വീട്ടില്‍ എത്തിച്ച്‌ സംസ്ക്കരിച്ചു.22നാണ് ചന്ദ്രിയുടെ ഇളയ മകള്‍ റിoനയുടെ വിവാഹം. വിവാഹത്തിന് അയല്‍വാസി വിറക് നല്‍കിയിരുന്നു. ഇന്നലെ വൈകിട്ട് ഇവരുടെ വീടിന് സമീപത്ത് കുറച്ചു കാലമായി കൂട്ടിയിട്ട വിറക് എടുക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്.
ഉടന്‍ തന്നെ സമീപത്തെ ക്ലിനിക്കില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചു. രാത്രി ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ത ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും ചന്ദ്രിയുടെ ജീവന്‍ രക്ഷിക്കാനായില്ല. രവീന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: രമിഷ, റിംഷി, റിംന .


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog