തൊഴില്‍ മേള നാളെ കണ്ണൂരില്‍ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 19 January 2023

തൊഴില്‍ മേള നാളെ കണ്ണൂരില്‍


ഐ.ടി.ഐ പഠിച്ചിറങ്ങിയവര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഐ.ടി.ഐയില്‍ നിന്നും പഠിച്ചിറങ്ങുന്ന മുഴുവന്‍ കുട്ടികള്‍ക്കും തൊഴില്‍ നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിൻ്റെ ഭാഗമായി നടത്തുന്ന മേള ‘സ്പെക്‌ട്രം 2023’ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ഗവ: ഐ.ടി.ഐയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉല്‍ഘാടനം ചെയ്യും.

ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാളെ ഐ.ടി.ഐയില്‍ നേരിട്ടെത്തി പേര് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കേരളത്തിനകത്തും പുറത്തും നിന്നുമായി 60 ഓളം വ്യവസായ സ്ഥാപനങ്ങളില്‍ നിന്നായി 1200 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ടി മനോജ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog