ഒമാനിലെ ഇന്ത്യൻ സ്‌കൂളിലേക്കുള്ള ബോർഡ് ഡയറക്ടർ ഇലക്ഷൻ ജനുവരി 21ന്, പാനലിൽ നാല് മലയാളികൾ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 18 January 2023

ഒമാനിലെ ഇന്ത്യൻ സ്‌കൂളിലേക്കുള്ള ബോർഡ് ഡയറക്ടർ ഇലക്ഷൻ ജനുവരി 21ന്, പാനലിൽ നാല് മലയാളികൾ

ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം ഇരുപത്തി ഒന്നിന് നടക്കും  പാനലിൽ നാല് മലയാളികൾ കൂടി മത്സരിക്കുന്നുണ്ട്, ഈ നാല് മലയാളികളിൽ ഏറെ പ്രതീക്ഷയോടെ മത്സരിക്കുകയാണ് കൊല്ലം സ്വദേശിയായ സാമൂഹിക പ്രവർത്തകൻ കൃഷ്‌ണേന്ദു.

Board Of Directors, Indian Schools Oman 2023 ജനുവരി 21 ന് നടക്കുന്ന ഇലക്ഷനിൽ മത്സരിക്കുന്ന ശ്രീ. കൃഷ്ണേന്ദു. എസ്സ് ഏവര്‍ക്കും വളരേ സുപരിചിതൻ ആണ്. വിവിധ സാമൂഹിക സന്നദ്ധസംഘടനകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം സാമൂഹിക ക്ഷേമ സെക്രട്ടറി ആണ്‌. മഹാമാരി കാലത്തെ Covid Relief Activities Award ISC മലയാളം വിഭാഗം നല്‍കി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. വിവിധ സാമൂഹിക ക്ഷേമ സംഘടനകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇദ്ദേഹം പ്രവാസിയായി എത്തുന്ന അനവധി ആളുകളുടെ താങ്ങും തണലും കൂടിയാണ്. നാളെകളുടെ വരദാനമായ ഇന്ത്യൻ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനും അവരെ വളര്‍ത്തുന്ന അധ്യാപകരുടെ അഭിവൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്ന പ്രധാന ലക്ഷ്യതോടെയാണ് ഇന്ത്യൻ സ്കൂളിൽ ഇലക്ഷനിൽ ഇദ്ദേഹം മത്സരിക്കുന്നത്. അധ്യാപനം, Training, Skill Development, Assessment & Qality Assurer എന്നീ മേഖലകളില്‍ തൊഴിൽ ചെയ്യുന്ന ഇദ്ദേഹം BSc- Physics, MSc - Electronics Post Graguat ആണ്. ആയിരകണക്കിന് കുട്ടികളെ ഭാരതത്തിലും ഇപ്പോൾ ഒമാനിലും Technical Training നല്‍കി വരുന്ന ഇദ്ദേഹം ഇവിടെ ഒരു പ്രമുഖ Skill Development Instituteൽ Lead instructor ആയി ജോലി ചെയ്യുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog