കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി ക്യാമ്പ് കണ്ണൂർ ജില്ലയിലെ കോളയാട്, പെരുവയിൽ ആരംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി ക്യാമ്പ് കണ്ണൂർ ജില്ലയിലെ കോളയാട്, പെരുവയിൽ ആരംഭിച്ചു


കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന യുവസമിതി ക്യാമ്പ് കോളയാട് ഗ്രാമപഞ്ചായത്തിലെ കണ്ണവം വനമേഖലയിലെ പെരുവ ഗവ: യുപി സ്കൂളിൽ ആരംഭിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം റിജിയുടെ അധ്യക്ഷതയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോജികൂട്ടുമ്മൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനർ
കെ.എസ്. നാരയണൻ കുട്ടി സ്വാഗതം പറഞ്ഞു.
സന്തേഷ് ഏറാത്ത് ക്യാമ്പ് ഉള്ളടക്കം വിശദീകരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും 150 തെരഞ്ഞെടുക്കപ്പെട്ട യുവതി യുവാക്കൾ ക്യാമ്പിൽ പങ്കെടുക്കുന്നു. ശാസ്ത്രം
നവകേരള നിർമ്മാണത്തിന്, യുവതയുടെ പങ്കാളിത്തമാണ് ക്യാമ്പിൽ പ്രധാനമായും ഉള്ളടക്കമായി ചർച്ചചെയ്യുന്നത്.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്ര ജൂബിലിയുടെ ഭാഗമായിട്ടാണ് സംസ്ഥാനതലത്തിൽ യുവതയുടെ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ളത്.
വനമേഖലയിലെ ആവാസ വ്യവസ്ഥിതിയും പരിസ്ഥിതിയും ഇതോടൊപ്പം ചർച്ച ചെയ്യുന്നു.

വനയാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്. സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസർ പി. സുരേഷ് ,കണ്ണവം വനമേഖലയുടെ പ്രത്യേകത ക്ലാസ്സെടുത്തു. ഗവ.യു.പി പാലത്തുവയൽ ഹെഡ് മാസ്റ്റർ ടി.വി സത്യൻ ആശംസകൾ പറഞ്ഞു . പരിഷത്ത് കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി.കെ സുധാകരൻ സിക്രട്ടറി പി.പി. ബാബു കേന്ദ്ര നിർവാഹക സമിതി അംഗം കെ.വിനോദ് കുമാർ , ഡോ. ഗീതാനന്ദൻഎന്നിവർ സംസാരിച്ചു. വി.വി വൽസല നന്ദി പറഞ്ഞു
കേരളത്തിലെ യുവതയും ശാസ്ത്രബോധവും എന്ന വിഷയത്തിൽ
ഡോ പി യു മൈത്രി ക്ലാസ്സെടുത്തു. ബിജു നെടുവാലൂരിന്റെ നേതൃത്വത്തിൽ
നക്ഷത്ര നിരീക്ഷണ ക്യാമ്പും നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന പ്രതിനിധികൾക്ക് മുമ്പാകെ കോളയാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച പൂരക്കളിയും അരങ്ങേറി.
ക്യാമ്പ് ഞായറാഴ്ച സമാപിക്കും
സമാപന പരിപാടി മുൻ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും

ഫോട്ടോ: 
ശാസ്ത്രം നവകേരള നിർമ്മാണത്തിന്
യുവത ക്യാമ്പ് പെരുവയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സിക്രട്ടറി ജോജി കൂട്ടുമ്മൽ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha