മടങ്ങി വന്ന പ്രവാസി സംരംഭകർക്കായി വായ്പ മേള

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




കണ്ണൂർ: തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സ്സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് ഡിസംബർ 19 മുതൽ 21 വരെ എസ്.ബി.ഐ മെയിൻ ബ്രാഞ്ചിൽ ലോൺ മേള സംഘടിപ്പിക്കുന്നു. രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്ത് ജോലിചെയ്ത് സ്ഥിരമായി നാട്ടിൽ മടങ്ങിവന്ന പ്രവാസികൾക്ക് മേളയിൽ പങ്കെടുക്കാം.

പങ്കെടുക്കാൻ താൽപര്യമുളള പ്രവാസി സംരംഭകർ ഡിസംബർ 15 നകം നോർക്ക റൂട്ട്സിന്റെ വൈബ്സൈറ്റായ www.norkaroots.org വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.നോർക്ക റൂട്ട്സിൽനിന്ന് അറിയിപ്പ്‌ ലഭിക്കുന്നവർക്കു മാത്രമേ ലോൺ മേളയിൽ പങ്കെടുക്കാൻ കഴിയൂ. കു ടുതൽ വിവരങ്ങൾക്ക് 0471-2770 511, +91-7736 917 333 (വാട്സ്ആ പ്) എന്നീ നമ്പറുകളിലോ, 24 മ ണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നി ന്നും) +91-8802 012 345 (വിദേശ ത്തുനിന്ന് മിസ്ഡ് കോൾ സർവി സ്) ബന്ധപ്പെടാവുന്നതാണ്. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്നവരു ടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് പദ്ധതി പ്രകാരമാ ണ് വായ്പ മേള. പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വാ യ്പ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും. തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിലോ, ബിസിനസ് സംരംഭങ്ങളോ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോർക്ക റൂട്ട്സ് എൻ.ഡി.പി. ആർ.ഇ.എം പദ്ധതി. സംസ്ഥാനത്തെ 18 ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000ത്തോളം ശാഖകൾ വഴി ലഭ്യമാണ്. വിശദവിവരങ്ങൾ നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ ലഭ്യമാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha