കരുവഞ്ചാൽ പാലം യാഥാർത്ഥ്യമാകുന്നു. പൈലിംഗ് പ്രവൃത്തികൾക്ക് തുടക്കമിട്ടു . - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 11 December 2022

കരുവഞ്ചാൽ പാലം യാഥാർത്ഥ്യമാകുന്നു. പൈലിംഗ് പ്രവൃത്തികൾക്ക് തുടക്കമിട്ടു .

കരുവഞ്ചാൽ: മലയോര മേഖലയുടെ സിരാ കേന്ദ്രമായ കരുവഞ്ചാലിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിലെ മലയോര മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കരുവഞ്ചാൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനവുമായി ബന്ധപ്പെട്ട പൈലിംഗ് ജോലികൾ ഇന്ന് രാവിലെ ഇരിക്കുർ എം.എൽ എ ശ്രീ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. നടുവിൽ പഞ്ചായത്തിനെയും ആലക്കോട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മലയോര ഹൈവേയിലെ വളരെ പ്രധാനപ്പെട്ട പാലങ്ങളിലൊന്നാണ് കരുവഞ്ചാൽ പാലം. ഏറെ കാലത്തെ ജനങ്ങളുടെ ആ ഗ്രഹമാണ് ഇതോടെ സഫലമാകുന്നത്. അലൈൻമെൻ്റുമായി ബ ന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനു വേണ്ടി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ- സാംസ്കാരിക പ്രതിനിധികളുടെയും യോഗങ്ങൾ എം എൽ എ സജീവ് ജോസഫ് വിളിച്ചു ചേർത്തിരുന്നു. 2021-22 വർഷത്തെ ബഡ്ജറ്റിൽ നിർമാണത്തിനായി 6 കോടി രൂപ വകയിരുത്തിയിരുന്നു. നിലവിൽ 6.8 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ ഉറപ്പിക്കുകയും ചെയ്തു. രണ്ട് സ്പാനുകളിൽ 11മീറ്റർ വീതിയിൽ നിർമ്മിക്കുന്ന പാലത്തിന് ഇരു വശങ്ങളിൽ 1.5 മീറ്റർ വിതിയിൽ നടപ്പാതയും ഉണ്ടായിരിക്കും. കരുവഞ്ചാൽ പാലത്തിന്റെ സമീപത്ത് ചേർന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോജി കന്നിക്കാട്ട്, ബേബി ഓടമ്പള്ളി ജില്ല പഞ്ചായത്ത് മെമ്പർ തോമസ് വക്കത്താനം, ജോസ് വട്ടമല, രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ ദേവസ്യ പാലപ്പുറം, സാജൻ കുമ്പളപള്ളി, ടോമി കുമ്പിടിയംമാക്കൽ, ബാബു പള്ളിപ്പുറം, വി.എ. റഹിം, മാത്യു ചാണക്കാട്ടിൽ, വികാരി ഫാ: ജോസഫ് ഈ നാച്ചേരി, ടി .ജി. വിക്രമൻ, T. D. ബാബു .അപ്പച്ചൻ വെണ്ണായപ്ള്ളി, വ്യാപാരി വ്യവസായി പ്രതിനിധികളായ ജയിംസ് പുത്തൻപുര, റോയിച്ചൻ പള്ളിക്കൽ, അബ്ദുൾ മജീദ്, ജോർജ് പുല്ലാട്ട്, പഞ്ചായത്ത് മെമ്പർമാർ സാലി പുല്ലംകുന്നേൽ ബഷീറാ, ടി.കെ ബാലകൃഷണൻ എന്നിവർ പങ്കെടുത്തു. എക്സി കുട്ടീവ് എഞ്ചിനിയർ കെ എം ഹരീഷ് സ്വാഗതവും അസിസ്റ്റൻഡ് എഞ്ചിനിയർ നിഷാദ് ശേഖർ നന്ദി രേഖപ്പെടുത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog