ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പഴയങ്ങാടി മേഖലയിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. ഹെൽത്ത് സൂപ്പർവൈസർ ശശിധരൻ ഇടവലത്തിന്റെനേതൃത്വത്തിലായിരുന്നു പരിശോധന.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഹോട്ടലുകൾ, മറ്റ് ഭക്ഷണ നിർമ്മാണ കേന്ദ്രങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.ചില സ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ പിടിച്ചെടുത്തതായും ഹോട്ടലുടമകൾക്കും , ജീവനകാർക്കും ആവശ്യമായ നിർദ്ധേശങ്ങൾ നൽകിയതായും
ഹെൽത്ത് സൂപ്പർവൈസർ ശശിധരൻ ഇടവലത്ത് പറഞ്ഞു.ഹെൽത്ത് ഇൻസ്പെക്ടർ പി ജയനീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. സൂര്യശ്രീ ബി. യാസിർ തുടങ്ങിയവർ പരിശോധനയ്ക്ക് നേതത്വം നൽകി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു