ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചു; കോഴിക്കോട് അധ്യാപകന്‍ അറസ്റ്റില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചു; കോഴിക്കോട് അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി സ്വദേശിയായ അബ്ദുല്‍ നാസറാണ് അറസ്റ്റിലായത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചതിന് അഞ്ച് പോക്സോ കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ഥികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. മൂന്നാഴ്ച മുമ്ബായിരുന്നു കൗണ്‍സിലിങ്. ഇതേതുടര്‍ന്ന് ഒളിവിലായിരുന്ന ഇയാള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ വൈകീട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്
അധ്യാപകന്‍ പഠിപ്പിച്ച കൂടുതല്‍ കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൂടുതല്‍ വിദ്യാര്‍ഥികള്‍ പീഡിനത്തിനിരയായിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് എലത്തൂര്‍ പൊലീസ് അറിയിച്ചു. പലവിധത്തില്‍ പ്രലോഭിപ്പിച്ചാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha