വീണ്ടും വിവാദ പരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നെഹ്‌റുവിനെതിരായ കെ സുധാകരന്റെ പരാമർശമാണ് വിവാദത്തിലായത്. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 14 November 2022

വീണ്ടും വിവാദ പരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നെഹ്‌റുവിനെതിരായ കെ സുധാകരന്റെ പരാമർശമാണ് വിവാദത്തിലായത്.

വീണ്ടും വിവാദ പരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നെഹ്‌റുവിനെതിരായ കെ സുധാകരന്റെ പരാമർശമാണ് വിവാദത്തിലായത്. വർഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ ജവാഹർലാൽ നെഹ്‌റു തയ്യാറായി. ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. കണ്ണൂരിൽ ഡിസിസി സംഘടിപ്പിച്ച നവോഥാന സദസിൽ വച്ചായിരുന്നു വിവാദ പരാമർശം. 

നെഹ്‌റുവിന്റെ ആദ്യ മന്ത്രിസഭയിൽ അദ്ദേഹം ആർഎസ്എസ് നേതാക്കൾക്ക് പ്രാധാന്യം കൊടുത്തു. ആർഎസ്എസുകാരനല്ലാത്ത അംബേദ്‌കറിനും പ്രാധാന്യം കൊടുത്തു. പ്രതിപക്ഷ നിരയിൽ പ്രതിപക്ഷ നേതൃസ്ഥാനമെന്ന പദവി ഭണഘടനാപരമായി നൽകാൻ കഴിയുകയില്ലെങ്കിലും സിപിഐഎം നേതാവായ എ കെ ജിക്ക് അത് നൽകി എന്നിങ്ങനെയാണ് സുധാകരൻ പറഞ്ഞത്.




ADVERTISEMENT

പക്ഷെ അതിനിടയിൽ അനവസരത്തിൽ അനുചിതമായ പരാമർശങ്ങൾ കയറിക്കൂടി. ആർഎസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. അദ്ദേഹം ആർഎസ്എസുകാരനായിരുന്നു. നെഹ്‌റുവിന്റെ ഉന്നതമായ ജനാധിപത്യ ബോധമായിരുന്നു. വർഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ ജവാഹർലാൽ നെഹ്‌റു തയ്യാറായി തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്.

S

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog