തേൻ മഹോത്സവം നവംമ്പർ 18,19 തിയ്യതികളിൽ കണ്ണൂരിൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 സെമിനാറുകൾ, കർഷകരെ ആദരിക്കൽ , കാർഷിക പ്രശ്നോത്തരി, വിവിധ ക്ലാസുകൾ, ഉല്പന്ന പ്രദർശന വില്പനമേള എന്നിവ മുഖ്യ പരിപാടികൾ.ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ തേൻ മഹോത്സവം നടക്കും. നവംമ്പർ 18,19 തിയ്യതികളിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.തേൻ മഹോത്സവത്തിന്റെ ഭാഗമായി സെമിനാറുകൾ, വിവിധ ക്ലാസ്സുകൾ, കർഷകരെ ആദരിക്കൽ, കാർഷിക പ്രശ്നോത്തരി, ഉല്പന്ന പ്രദർശന വില്പനമേള തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. 18ന് വെള്ളിയാഴ്ച രാവിലെ 10 ന് ഖാദി കമ്മീഷൻ സ്റ്റേറ്റ് ഡയരക്ടർ സി.ജി ആണ്ഡവർ തേൻ മഹോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ്.ഷിറാസ് അധ്യക്ഷത വഹിക്കും.തേൻ മഹോത്സവത്തിന്റെ ഭാഗമായുള്ള വിവിധ സെഷനുകളിൽ ഗുണമേന്മയുള്ള തേൻ ഉൽപാദനം എന്ന വിഷയത്തിൽ ഹോർട്ടി കോർപ്പ് റീജിയണൽ മാനേജർ ബി.സുനിൽ , തേനീച്ച വളർത്തലിൽ കിസാൻ വാണിയുടെ പങ്ക് എന്ന വിഷയത്തിൽ ആകാശവാണി പ്രോഗ്രാം ഡയരക്ടർ പി വി പ്രശാന്ത് കുമാർ തുടങ്ങിയവർ വിഷയാവതരണം നടത്തും. സംസ്ഥാന കൃഷി വകുപ്പ്, ഹോർട്ടികോർപ്പ് തുടങ്ങിയ ഡിപ്പാർട്ടുമെന്റിലെ വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. തേനിന്റെ വിവിധ മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണ പരിശീലനവും തേൻ മഹോത്സവത്തിന്റെ രണ്ട് ദിവസത്തെ പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുവാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ SFURTI പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ മലബാർ ഹണി കോംപ്ലക്സിൽ ഖാദി കമ്മീഷൻ പണികഴിപ്പിച്ച അത്യാധുനിക തേൻ ശുദ്ധീകരണ ശാലയിൽ നിന്നും നിർമ്മിക്കുന്ന തേനിന്റെ വിൽപ്പനയും തേനുല്പന്നങ്ങളുടെ പ്രദർശനവും തേൻ മഹോത്സവത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്. തേനീച്ച കർഷകരുടെ കൂട്ടായ്മയായ കണ്ണൂർ റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിക്കാണ് തേൻ സംസ്ക്കരണശാലയുടെ നടത്തിപ്പ് ചുമതലയുള്ളത്. തേൻ മഹോത്സവത്തിന്റെ ഭാഗമായുള്ള സെമിനാറുകളിൽ പങ്കെടുക്കുന്നതിന് 9447305385 എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം. ബന്ധപ്പെട്ട വിഷയത്തെ കുറിച്ച് പഠന താല്പര്യമുള്ള ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് സെമിനാറിൽ പങ്കെടുക്കാൻ അവസരം ലഭ്യമാവുന്നത്. തേൻ ഉല്പന്നങ്ങളുടെ പ്രദർശനം കാണുവാൻ മാത്രമായി തേൻ മഹോത്സവ പരിപാടിയിൽ എത്തിച്ചേരുന്നവർ പേര് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും പ്രകൃതിയുടെ അമൃതായ തേനിനെയും തേൻ ഉല്പന്നങ്ങളെകുറിച്ചും പഠിക്കാനും അറിയുവാനും ആഗ്രഹിക്കുന്നവർക്ക് തേൻ മഹോത്സവത്തിലെ ഉല്പന്ന പ്രദർശന മേളയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടക സമിതി ഭാരവാഹികളായ ഷാജു ജോസഫും, സി.മനോജ് കുമാറും കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha