മലയോരത്തെ ടാറിങ് കരാർ ബഹിഷ്കരിച്ച് കരാറുകാർ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 14 November 2022

മലയോരത്തെ ടാറിങ് കരാർ ബഹിഷ്കരിച്ച് കരാറുകാർപേരാവൂർ: മലയോര പഞ്ചായത്തുകളിലെ ടാറിങ് പ്രവൃത്തികൾ കരാർ ഏറ്റെടുക്കാതെ ബഹിഷ്കരിക്കാൻ കരാറുകാരുടെ കോഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ഡബിൾ ബാരൽ പ്ലാന്റുപയോഗിച്ച് മാത്രമേ ടാറിങ് പ്രവൃത്തി നടത്താൻ പാടുള്ളൂവെന്ന തദ്ദേശസ്വയംഭരണ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണിത്.
ഹൈവേയിലും മറ്റും മാത്രം പ്രവൃത്തി നടത്തുന്ന ഡബിൾ ബാരൽ പ്ലാന്റ് വീതി കുറഞ്ഞതും കയറ്റം കൂടിയതുമായ മലയോരമേഖലയിലെ റോഡുകളിൽ കൊണ്ടുപോകൽ പ്രായോഗികമല്ല. പഞ്ചായത്തുകളിലെ എല്ലാ വാർഡിലും 100 മീറ്ററിൽ താഴെയുള്ള റോഡുകളാണ് ഈ വർഷം ടാറിങ്ങിന് വേണ്ടി വകയിരുത്തിയിട്ടുള്ളത്.

ഡബിൾ ബാരൽ പ്ലാന്റുപയോഗിച്ച് ടാറിങ് ചെയ്യാൻ മിനിമം 500 മീറ്ററെങ്കിലും വേണം. ഈയൊരു സാഹചര്യത്തിൽ കരാർ ഏറ്റെടുക്കാൻ സാധ്യമല്ലാത്തതിനാലാണ് കരാർ ബഹിഷ്കരിക്കാൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ സംഘടനകളിൽപെട്ട കരാറുകാരടങ്ങുന്ന കോഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചത്. യോഗത്തിൽ ചെയർമാൻ സി.എം. പൈലി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.ഡി. മത്തായി, കൺവീനർ പോൾ കണ്ണന്താനം, മജീദ്, പി.ഇ. ശ്രീജയൻ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog