തളിപ്പറമ്പ് ജ്വല്ലറിയിൽ മോഷണം നടത്തിയ രണ്ടു പേർ പിടിയിൽ, അറസ്റ്റിലായത് കൊയിലാണ്ടിയിൽ വെച്ച് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 10 November 2022

തളിപ്പറമ്പ് ജ്വല്ലറിയിൽ മോഷണം നടത്തിയ രണ്ടു പേർ പിടിയിൽ, അറസ്റ്റിലായത് കൊയിലാണ്ടിയിൽ വെച്ച്

തളിപ്പറമ്പ് അറ്റ്ലസ് ജ്വല്ലറിയിൽ നിന്നും ഇന്നലെ ഒരു പവൻ തൂക്കം വരുന്ന മൂന്ന് വളകൾ മോഷ്ടിച്ച സ്ത്രീകളിൽ രണ്ട് പേർ കൊയിലാണ്ടിയിൽ പിടിയിലായി. സംഘാംഗമായ ഒരു സ്ത്രീ ഓടി രക്ഷപ്പെട്ടു. സമാന രീതിയിൽ മോഷണം നടത്താനുള്ള ശ്രമത്തിന് ഇടയിൽ കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയിലെ ജീവനക്കാരാണ് സ്ത്രീകളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് എതിർവശത്ത് ദേശീയ പാതയോരത്തെ അറ്റ്ലസ് ജ്വല്ലറിയിൽ നിന്നുമാണ് ഓരോ പവൻ വീതമുള്ള മൂന്ന് വളകൾ ഇവർ മോഷ്ടിച്ചത്. രണ്ട് സ്ത്രീകൾ ജ്വല്ലറിയിൽ എത്തി വളകൾ ആവശ്യപ്പെട്ടു. തുടർന്ന് ഇഷ്ടപ്പെട്ട വളകൾ തെരയുന്നതിന് ഇടയിൽ ജ്വല്ലറിയിൽ ഉള്ളവരുടെ ശ്രദ്ധയിൽ പെടാതെ കൂട്ടത്തിലുള്ള മറ്റൊരു സ്ത്രീയാണ് വളകൾ മോഷ്ടിച്ചത്.

ഇവര്‍ കണ്ണൂരിലെ ജ്വല്ലറിയില്‍ മോഷണം നടത്തുന്ന സിസിടിവിയിൽ പതിഞ്ഞ വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതാണ് ഇവരെ പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചത്. പ്രതികളെ കസ്റ്റഡിയിൽ എടുക്കാന്‍ തളിപ്പറമ്പ് എസ്.ഐ കെ ദിനേശന്‍ കൊയിലാണ്ടിയിലേക്ക് പോയി. ഇന്ന് രാത്രിയോടെ ഇവരെ തളിപ്പറമ്പ് സ്റ്റേഷനിലേക്ക് കൊണ്ടുവരും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog