തലശ്ശേരിയിലെ കുയ്യാലിയിൽ നടന്ന മോഷണത്തിന്റെ പിന്നിലും , കഴിഞ്ഞ ദിവസം അറസ്റ്റിലായ അന്തർസംസ്ഥാന മോഷണ സംഘം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 10 November 2022

തലശ്ശേരിയിലെ കുയ്യാലിയിൽ നടന്ന മോഷണത്തിന്റെ പിന്നിലും , കഴിഞ്ഞ ദിവസം അറസ്റ്റിലായ അന്തർസംസ്ഥാന മോഷണ സംഘം



കണ്ണൂർ :ഒരു മാസം മുൻപാണ് 17 പവൻ കവർന്ന മോഷണം തലശ്ശേരിയിലെ കുയ്യാലിയിൽ ഒരു വീട്ടിൽ നടന്നത്. പയ്യാമ്പലത്ത് മോഷണം നടത്തിയ,ഡൽഹി,ഉത്തർ പ്രദേശ് സ്വദേശികളായ മൂന്ന് അന്തർ സംസ്ഥാന മോഷ്ടാക്കളാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ പിടിയിലായത്.തലശ്ശേരിയിലെ മോഷണത്തിന്റ പിന്നിലും ഇതേ മോഷ്ടാക്കളാണെന്ന് പോലീസ് കണ്ടെത്തി.ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവർ മോഷണം നടത്തേണ്ട വീടുകൾ തിരഞ്ഞെടുക്കുന്നതും ,വീട്ടിൽ നിന്ന് രക്ഷപ്പെടുന്നതും.

കഴിഞ്ഞ ദിവസം പയ്യാമ്പലത്തെ വീട്ടിൽ മോഷണം നടത്തിയ ഈ പ്രതികളെ പോലീസ് മണിക്കൂറുകൾ കൊണ്ട് അറസ്റ്റ് ചെയ്തിരുന്നു.മോഷണം നടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച ഷൂ വാങ്ങിയ ബില്ലാണ് പ്രതികളെ പിടിക്കാൻ പോലീസിന് സഹായകമായത്.ഒരു മാസം മുമ്പ് നടന്ന മോഷണത്തിൽ,കുയ്യാലിയിൽ നിന്നും ശേഖരിച്ച വിരലടയാളം ,പയ്യാമ്പലത്തെ മോഷ്ടാക്കളുടെ വിരലടയാളവുമായി സാമ്യം ഉണ്ടെന്ന് പോലീസ് കണ്ടെത്തി.




No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog