അപകട ഭീഷണിയിൽ മൂന്നാം പീടിക കൂത്തുപറമ്പ് റോഡ്, വിവിധയിടങ്ങളിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണം എന്ന് ആവശ്യം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 15 November 2022

അപകട ഭീഷണിയിൽ മൂന്നാം പീടിക കൂത്തുപറമ്പ് റോഡ്, വിവിധയിടങ്ങളിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണം എന്ന് ആവശ്യം

അപകട ഭീക്ഷണിയിൽ മൂന്നാംപീടിക കരിയിൽ റോഡ്

സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നാംപീടിക കരിയിൽ റോഡ് കവലയിൽ നിർമലഗിരി പതിനൊന്നാംമൈലിൽ അപകടങ്ങൾ വർധിക്കുന്നതോടെയാണ് നാട്ടുകാർ ആവശ്യം ശക്തമാക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഓട്ടോടാക്സിയിൽ ബസിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റിരുന്നു.

കരിയിൽ റോഡിലേക്ക് ഓട്ടോറിക്ഷ കയറുന്നതിനിടെ കൂത്തുപറമ്പ്
ഭാഗത്ത് നിന്നെത്തിയ ബസ് ഓട്ടോയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മീറ്ററുകളോളം അകലെയാണ് തെറിച്ച് വീണത്. നിർമലഗിരി കോളേജ് സ്റ്റോപ്പിൽനിന്ന് വരുന്ന വാഹനങ്ങൾ കുത്തനെയുള്ള ഇറക്കം കഴിഞ്ഞ് അമിത വേഗത്തിലാണ് മൂന്നാംപീടിക സ്റ്റോപ്പിൽ എത്തുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog