അമ്മയെയും മകളെയും കൊലപ്പെടുത്താൻ ശ്രമം: പ്രതിയുടെ ജാമ്യപേക്ഷ തള്ളി. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 15 November 2022

അമ്മയെയും മകളെയും കൊലപ്പെടുത്താൻ ശ്രമം: പ്രതിയുടെ ജാമ്യപേക്ഷ തള്ളി.അമ്മയെയും 19 വയസ്സുള്ള മകളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് ജഡ്ജി ജി. ഗിരീഷ് തള്ളി. പുന്നോൽ ചെറുകല്ലായിയിലെ ജിനീഷ്ബാബുവിന്റെ (24) ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പ്രണയനൈരാശ്യം കാരണം പെൺകുട്ടികളെ അക്രമിക്കുന്ന പ്രവണത കൂടിവരികയാണെന്നും അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത്ത്കുമാർ വാദിച്ചു. ഭ്രാന്തമായ പ്രണയത്തിന്റെ
ഉദാഹരണമാണ് സംഭവമെന്നും പറഞ്ഞു.

ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ 2022 ഒക്ടോബർ 12-ന് രാത്രി 7.30-നാണ് കേസിനാസ്പദമായ സംഭവം. കത്തിയുമായി പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ആദ്യം അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു. അതിനുശേഷം മകളെയും വെട്ടുകയായിരുന്നു. അയൽവാസികൾ എത്തിയപ്പോൾ പ്രതി കത്തിയുമായി ഓടിപ്പോയി. അക്രമത്തിൽ അമ്മയ്ക്ക് വയറിനും
പെൺകുട്ടിക്ക് പുറത്തും പരിക്കേറ്റു. പെൺകുട്ടിയുമായുള്ള സ്നേഹബന്ധം തകർന്നതിനെ തുടർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഒക്ടോബർ 14-ന് അറസ്റ്റിലായ പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog