കെ സുധാകരന്റെ ആർ എസ് എസ് സഹായം:- മതേതര സമൂഹം തിരിച്ചറിയണം. ബഷീർ കണ്ണാടിപറമ്പ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 13 November 2022

കെ സുധാകരന്റെ ആർ എസ് എസ് സഹായം:- മതേതര സമൂഹം തിരിച്ചറിയണം. ബഷീർ കണ്ണാടിപറമ്പ

കെ സുധാകരന്റെ ആർ എസ് എസ്   സഹായം:-  മതേതര
 സമൂഹം തിരിച്ചറിയണം
ബഷീർ കണ്ണാടിപറമ്പ

കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ RSS ശാഖകൾക്ക് സംരക്ഷണം
 നൽകിയെന്ന വെളിപ്പെടുത്തൽ അത്യന്തം ഗൗരവമേറിയാതാണ്. മതേതര സമൂഹം ഇത് തിരിച്ചറിയണമെന്നും എസ്ഡിപിഐ കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറി ബഷീർ കണ്ണാടിപ്പറമ്പ.

 എസ്ഡിപിഐ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

  രാജ്യത്ത് വിദ്വേഷം പ്രചരിപ്പിച് അഖണ്ഡത നശിപ്പിക്കാൻ ആർഎസ്എസിനെ കോൺഗ്രസ് നേതാവ് സഹായിച്ചു എന്ന ഏറ്റുപറച്ചിൽ അതീവ ഗൗരവത്തോടുകൂടി മതേതര സമൂഹം കാണണം . കാലങ്ങളായി കോൺഗ്രസ് കാട്ടുന്ന മൃദു ഹിന്ദുത്വത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങളും പ്രസ്താവനകളും, രാജ്യത്തിന്റെ മൂല്യങ്ങൾ തകർത്തെറിയാൻ ഫാഷിസത്തിന് വഴിയൊരുക്കുക തന്നെയാണ് സുധാകരൻ അടക്കമുള്ള നേതാക്കന്മാർ ചെയ്യുന്നത്.
മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവർ രാജ്യത്തിന്റെ ഭരണഘടനക്ക് കരുതലോടെ കാവലോരു ക്കണമെന്നും ബഷീർ കണ്ണാടി കൂട്ടിച്ചേർത്തു.
 പ്രവർത്തക സംഗമത്തിൽ അമീർ ദാലിൽ അധ്യക്ഷവഹിച്ചു, തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് ഇഖ്ബാൽ തിരുവട്ടൂർ, സെക്രട്ടറി മുഹമ്മദലി തളിപ്പറമ്പ്, ഓർഗനൈസിംഗ് സെക്രട്ടറി ഇർഷാദ് സി പഞ്ചായത്ത്‌ സെക്രെട്ടറി ഷൌക്കത്തലി പാമ്പുരുത്തി തുടങ്ങിയവർ സംസാരിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog