പുതിയപുര മഖാം ആണ്ട് നേർച്ച 17ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 14 November 2022

പുതിയപുര മഖാം ആണ്ട് നേർച്ച 17ന്

മാവിലായി: പുരാതനവും ചരിത്രപ്രസിദ്ധവും മഹത്തുക്കൾ അന്ത്യവിശ്രമം കൊള്ളുന്നതുമായ മാവിലായി കീഴറയിലെ പുതിയപുര മഖാം ആണ്ട് നേർച്ച, കീഴറ മുഹിയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2022 നവംബർ 17ന് (റ:ആഖിർ 21) വ്യാഴാഴ്ച വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. രാവിലെ സുബ്ഹി നിസ്കാരാനന്തരം മഖാം അങ്കണത്തിൽ വെച്ച് മഹല്ല് പ്രസിഡന്റ്‌ ബഹു: ഇബ്രാഹിം എം പതാക ഉയർത്തി തുടക്കം കുറിക്കുന്ന ചടങ്ങിൽ കീഴറ മഹല്ല് ഖത്തീബ് ബഹു: അബ്ദുൾ സമദ് ഫൈസി തോൽപ്പെട്ടി
പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും, ളുഹർ നിസ്കാരാനന്തരം നടക്കുന്ന ദുആ മജ്‌ലിസിന് ബഹു: പാണക്കാട് സയ്യിദ് നൗഫൽ തങ്ങൾ നേതൃത്വം നൽകും. അസർ നിസ്കാരാനന്തരം ബഹു: അബ്ദുൾ സമദ് ഫൈസി തോൽപ്പെട്ടി,
ബഹു: നിസാം മൗലവി പിലാക്കാവ് എന്നിവരുടെ നേതൃത്വത്തിൽ മജ്ലിസുന്നൂറും, ഇശാ നിസ്കാരാനന്തരം പൊതുവാച്ചേരി മഹല്ല് ഖത്തീബ് ബഹു : ഹാഫിള് അബ്ദുൾ റസാഖ് ഫൈസിയുടെ നേതൃത്വത്തിൽ സിയാറത്ത്, ദിക്റ് ഹൽഖ, മൗലീദ് പാരായണം, കൂട്ട പ്രാർത്ഥന തുടങ്ങിയവയും നടക്കും. അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog