പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ടിന് ട്വന്റി 20 കിരീടം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 13 November 2022

പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ടിന് ട്വന്റി 20 കിരീടം

പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ടിന് ട്വന്റി 20 കിരീടം
മെല്‍ബണ്‍ ട്വന്റി20 ലോകകപ്പ് ഉയര്‍ത്തി ഇംഗ്ലണ്ട്. ഫൈനലില്‍ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിനാണ് ഇംഗ്ലണ്ട് തോല്‍പിച്ചത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് വിജയത്തിലെത്തി.

49 പന്തില്‍ 52 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സ് ആണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇംഗ്ലണ്ടിന് തുടക്കം പിഴച്ചു. അലക്‌സ് ഹെയ്ല്‍സ് (രണ്ട് പന്തില്‍ ഒന്ന്), ഫിലിപ് സാള്‍ട്ട് (ഒന്‍പതു പന്തില്‍ പത്ത്) എന്നിവരെ തുടക്കത്തിലെ നഷ്ടമായി. ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ (17 പന്തില്‍ 26), ഹാരി ബ്രൂക്ക് (23 പന്തില്‍ 20), മൊയീന്‍ അലി (13 പന്തില്‍ 19), ലിയാം ലിവിങ്സ്റ്റണ്‍ (1 പന്തില്‍ 1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 38 റണ്‍സെടുത്ത ഷാന്‍ മസൂദാണു പാക്കിസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 28 പന്തില്‍ 32 റണ്‍സെടുത്തു. നാല് ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ തിളങ്ങിയത്. ആദില്‍ റഷീദും ക്രിസ് ജോര്‍ദനും രണ്ടു വിക്കറ്റ് വീഴ്ത്തി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog