മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പോയ യുവതി യുവാവിനൊപ്പം തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഹാജരായി. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 2 November 2022

മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പോയ യുവതി യുവാവിനൊപ്പം തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഹാജരായി.

മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പോയ യുവതി യുവാവിനൊപ്പം തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഹാജരായി.
 ഞായറാഴ്ച രാത്രിയിലാണ് ചെങ്ങളായി അരിമ്പ്രയിലെ കൊവ്വൽ ഹൗസിൽ റിസ്വാനയെ(27) കാണാതായത്. ഭർത്താവ് വാങ്ങിയ പുതിയ കാറും 20 പവന്റെ സ്വർണാഭരണങ്ങളുമായി പെരുവളത്ത് പറമ്പിലെ റമീസിന്റെ കൂടെയാണ് റിസ്വാന പോയത്. റിസ്വാനയുടെ സഹോദരിയുടെ പരാതിയിൽ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടയിൽ ഇന്ന് രാവിലെ റിസ്വാനയും റമീസ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഹാജരായി. വിവരമറിഞ്ഞ് ഭർത്താവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസ് സ്റ്റേഷനിൽ എത്തി. കാർ വാങ്ങിച്ചത് ഭർത്താവ് ആണെങ്കിലും യുവതിയുടെ പേരിലായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. ഈ കാറിലാണ് ബസ് ഡ്രൈവറായ യുവാവിനൊപ്പം യുവതി എത്തിയത്. ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും കാർ നൽകാൻ തയ്യാറെല്ലെന്ന നിലപാടിൽ ആയിരുന്നു. സ്വർണാഭരണങ്ങളും തിരിച്ചുനൽകില്ലെന്ന് പറഞ്ഞു.ഇത് തർക്കത്തിലേക്ക് നീങ്ങിയതോടെ കോടതി മുഖേന പ്രശ്നം തീർക്കാൻ പോലീസ് നിർദ്ദേശിക്കുകയായിരുന്നു. നാലും ഏഴും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചതിന് റിസ്വാനക്കെതിരെ ഭർതൃ ബന്ധുക്കൾ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog