രാജി വെച്ചവർ തിരിച്ചു വന്നു; മുസ്ലിം ലീഗ് മണ്ഡലം നേതൃയോഗം ഇന്ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 2 November 2022

രാജി വെച്ചവർ തിരിച്ചു വന്നു; മുസ്ലിം ലീഗ് മണ്ഡലം നേതൃയോഗം ഇന്ന്

പാനൂർ:കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ഇന്ന് വൈകുന്നേരം 4.30 ന് പാനൂർ ലീഗ് ഹൗസിൽ വെച്ച് നടക്കും.
എൻ എ എം കോളജിലെ ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഏതാനും മണ്ഡലം ഭാരവാഹികൾ കൂട്ട രാജി നടത്തിയതിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്.
പ്രശ്ന പരിഹാരത്തിന് സംസ്ഥാന നേതൃത്വം ഉപസമിതിയെ നിയോഗിച്ച് കൊണ്ട് രാജിക്കത്ത് തള്ളിയതിനെ തുടർന്നാണ് രാജിവെച്ചവർ വീണ്ടും പഴയ പദവിയിൽ തിരിച്ചെത്തിയത്. മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഇന്നത്തെ യോഗം.കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉണ്ടായ പ്രവർത്തന സ്തംഭനത്തിന് ഇന്നത്തെ യോഗത്തോടെ പുനരാരംഭം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേ സമയം രാജി വെച്ചിരുന്നവർ ഉന്നയിച്ച ഒരു വിഷയത്തിനും പരിഹാരമായിട്ടില്ലെന്നും നിവൃത്തിയില്ലാതെ വീണ്ടും പഴയ ചുമതലയിലേക്ക് രാജി വെച്ചവർ തിരികെയെത്തുകയുമാണ് ചെയ്തതെന്നുമാണ് വിമത നേതാക്കൾ
പറയുന്നത്


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog