ജപിച്ച വെള്ളം നൽകിയും മന്ത്രവാദം ചെയ്തും രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കണ്ണൂരിൽ എം എ ഫാത്തിമ എന്ന 11കാരിയ്ക്ക് പനിക്ക് ചികിത്സ നൽകാതെ മന്ത്രവാദം നടത്തി രോഗം മാറ്റാൻ ശ്രമിച്ചതിനെ തുടർന്ന് മരിച്ച സംഭവത്തിലാണ് ഉത്തരവ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 1 November 2022

ജപിച്ച വെള്ളം നൽകിയും മന്ത്രവാദം ചെയ്തും രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കണ്ണൂരിൽ എം എ ഫാത്തിമ എന്ന 11കാരിയ്ക്ക് പനിക്ക് ചികിത്സ നൽകാതെ മന്ത്രവാദം നടത്തി രോഗം മാറ്റാൻ ശ്രമിച്ചതിനെ തുടർന്ന് മരിച്ച സംഭവത്തിലാണ് ഉത്തരവ്

കണ്ണൂർ: ജപിച്ച വെള്ളം നൽകിയും മന്ത്രവാദം ചെയ്തും രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ. ഇത്തരക്കാർക്കെതിരെ വ്യാപകമായ ബോധവൽക്കരണം നടത്തണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്  സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി.
കണ്ണൂർ നാലുവയൽ സ്വദേശിനി എം എ ഫാത്തിമ എന്ന കുട്ടിക്ക് പനിക്ക് ചികിത്സ നൽകാതെ മന്ത്രവാദം നടത്തി  രോഗം മാറ്റാൻ  ശ്രമിച്ചതിനെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിലാണ് ഉത്തരവ്. കേസിൽ കണ്ണൂർ ജില്ലാപോലീസ് മേധാവി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.  2021 ഒക്ടോബർ 31ന് പുലർച്ചെ കണ്ണൂർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കുട്ടിയെ എത്തിക്കമ്പോൾ മരിച്ചിരുന്നു. കുട്ടിക്ക് ഗുരുതരമായ പനിയും ശ്വാസകോശത്തിൽ അണുബാധയുമുണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog