ചൂട്ടാട്-പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം 21 ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 8 October 2022

ചൂട്ടാട്-പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം 21 ന്

ചൂട്ടാട്-പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം 21 ന് വൈകുന്നേരം 4 മണിക്ക് ബഹു മത്സ്യ ബന്ധന വകുപ്പ് മന്ത്രി ശ്രീ വി അബ്ദു റഹിമാൻ പുതിയങ്ങാടിയിൽ വെച്ച് നിർവഹിക്കും.
പുതിയങ്ങാടി കടക്കോടി ഓഫീസിൽ വെച്ച് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ചേർന്ന് വിപുലമായ സംഘാടക സമിതി രുപീകരിച്ചു.

മാടായി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സഹീദ് കായിക്കാരൻ സ്വാഗതം പറഞ്ഞു. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ എൻ. വിനയൻ, വി വിനോദ്, പി ജനാർദ്ദനൻ, പി ഒ പി മുഹമ്മദലി, ജോയി ചൂടാട് എന്നിവർ സംസാരിച്ചു. 

സംഘാടക സമിതി ചെയർമാനായി എം വിജിൻ എം എൽ എ, വൈസ് ചെയർമാന്മാർ സഹീദ് കായിക്കാരൻ (പ്രസിഡൻ്റ് മാടായി ഗ്രാമപഞ്ചായത്ത്) വി ഷൈമ ( പ്രസിഡൻ്റ് രാമന്തളി ഗ്രാമപഞ്ചായത്ത് )
കൺവീനർ: ദിനേശ് ശങ്കർ ( എക്സി ക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ എഞ്ചിനിയറിംഗ്), ജോ കൺവീനർമാർ പി ജനാർദ്ദനൻ, പി ഒ പി മുഹമ്മദലി, ജോയി ചൂട്ടാട്, കെ ടി അബ്ദുൾ കരീം എന്നിവരെ തീരുമാനിച്ചു.
കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലത്തിൽപ്പെട്ട ചൂടാട്-പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണ പ്രവൃത്തിക്ക് റീബിൽഡ് കേരള ഇനീഷ്യേറ്റീവിൻ ഉൾപ്പെടുത്തി 28.60 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog