ചന്ദനമോഷണം-വീരപ്പന്‍ ഹൈദ്രോസിന്റെ സംഘം കുടുങ്ങി- - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 18 September 2022

ചന്ദനമോഷണം-വീരപ്പന്‍ ഹൈദ്രോസിന്റെ സംഘം കുടുങ്ങി-


തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ ചന്ദനവേട്ട, ഒരാള്‍ അറസ്റ്റില്‍. ഓടിരക്ഷപ്പെട്ട രണ്ടുപേരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി വനംവകുപ്പ്. കുറുമാത്തൂര്‍ ഡയറിയിലെ എം.മധുസൂതനനനാണ്(38) അറസ്റ്റിലായത്. ശ്രീകണ്ഠാപരുത്തെ നിസാര്‍, ഡയറിയിലെ ദിലീപന്‍ എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കുറുമാത്തൂര്‍ കൂനം റോഡിലെ കുറ്റിക്കാട്ടില്‍ നിന്നാണ് പ്രതികള്‍ ചന്ദനം മുറിച്ചത്. ചെത്തി റെഡിയാക്കിയ 6.900 കിലോ നല്ല ചന്ദനവും ചെത്താന്‍ ബാക്കിയായ 110 കിലോയും ചെത്തിയ 270 കിലോയും വനം വകുപ്പ് പിടിച്ചെടുത്തു. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.പി.രാജീവന്‍ എന്നിവരാണ് ചന്ദന മോഷ്ടാക്കളെ പിടികൂടിയത്. മൂന്നംഗ മോഷണ സംഘത്തിലെ മധുസൂതതന് അടുത്തകാലത്ത് ഒരു ശസ്ത്രക്രിയ നടത്തിയതിനാലാണ് മറ്റഅ രണ്ടുപേരോടൊപ്പം ഓടിരക്ഷപ്പെടാന്‍ കഴിയാതെ പോയത്. കുപ്രസിദ്ധ ചന്ദനക്കടത്തുകാരനായ ചെങ്ങളായിയിലെ വീരപ്പന്‍ ഹൈദ്രോസിന്റെ സംഘത്തില്‍ പെട്ടവരാണ് പ്രതികളെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. ഈ ഭാഗത്തെ കുറ്റിക്കാടുകളില്‍ നിന്ന് മോഷ്ടിക്കുന്ന ചന്ദനം പ്രതികള്‍ ഹൈദ്രോസിനാണ് വില്‍പ്പന നടത്തിയിരുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog