ഇരിട്ടി: കൊവിഡ് മഹാമാരി യെ തുടർന്നുള്ള ലോക്ഡൗൺ കാലത്തെ അടച്ചുപൂട്ടലിനെ തു ടർന്നുള്ള സാമ്പത്തിക പ്രതി സന്ധി മുതലെടുത്ത് ബ്ലേഡ് മാഫിയ സംഘം ഇരിട്ടി മേഖല യിൽ പിടിമുറുക്കുന്നു. ചെറുകിട വ്യാപാരികളും സാധാരണക്കാരും ഇവരുടെ ലക്ഷ്യം. ചെറുകിട വ്യാപാരികളാ ഇത്തരം മാഫിയകളുടെ പിടി യിൽപ്പെട്ട് പലിശയിനത്തിൽ മു തലിന്റെ ഇരട്ടിയിലധികം തിരി കെ നൽകിയിട്ടും തലയൂരി രക്ഷപ്പെടാനാകാതെ നട്ടംതിരിയുന്ന ത്. കഴിഞ്ഞ ദിവസം ഇരിട്ടി ടൗണിലെ ഒരു വ്യാപാരി ജീവനൊടുക്കിയതിനു പിന്നിലും ബ്ലേഡ്മാ ഫിയ സംഘത്തിന്റെ ഭീഷണിയായുന്നുണെന്നാണ് ഇപ്പോൾ പരാതിയുയർന്നിരിക്കുന്നത്. ഇരിട്ടി കല്ലുമുട്ടി സ്വദേശിയായ വ്യാപാരി കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. പലിശയി നത്തിൽ മുതലിന്റെ ഇരട്ടിയോളം ഇദ്ദേഹം ബ്ലേഡ്കാരന് നൽകി യതായും സൂചനയുണ്ട്. സമാന മായ രീതിയിൽ ബ്ലേഡ് മാഫിയ കളുടെ വലയിൽ കുടുങ്ങി രക്ഷ പ്പെടാനാകാതെ ഇരിട്ടി ടൗണി ലെ ചെറുകിട വ്യാപാരികളിൽ പലരും കട തുറന്നു പ്രവർത്തിക്കാനാകാത്ത അവസ്ഥയിലാണെന്നും സഹവ്യാപാരികൾ പറഞ്ഞു. ഇരിട്ടിയിലും പരിസര പ്രദേ ശങ്ങളിലും പിടിമുറുക്കിയ ബ്ലേ ഡ് മാഫിയ സംഘത്തെ നിയ ന്ത്രിക്കാനും അടിച്ചമർത്താനും നിയമ നടപടിയുണ്ടാകണമെ ന്ന് വ്യാപാരി വ്യവസായി സമി തി ഇരിട്ടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ വൈസ് പ്ര സിഡന്റ് കെ.കെ സഹദേവൻ ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ പുതുക്കളും അധ്യക്ഷനായി. ഒ. വിജേഷ് സംസാരിച്ചു.
മലയോര മേഖലയിൽ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു