ഉരുവച്ചാലിൽ മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ നാലംഗ സംഘം മര്‍ദ്ദിച്ചതായി പരാതി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 11 September 2022

ഉരുവച്ചാലിൽ മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ നാലംഗ സംഘം മര്‍ദ്ദിച്ചതായി പരാതി

ഗൂഗ്ള്‍ പേ വഴി പണം അയച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം;ഉരുവച്ചാലിൽ മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ നാലംഗ സംഘം മര്‍ദ്ദിച്ചതായി പരാതി

ഉരുവച്ചാല്‍: കടയില്‍നിന്നു വാങ്ങിയ സാധനത്തിന്റെ വില ഗൂഗ്ള്‍ പേ വഴി അയച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ നാലംഗ സംഘം മര്‍ദ്ദിച്ചതായി പരാതി.

ഉരുവച്ചാല്‍ ടൗണിലെ എബിസി മൊബൈല്‍ ഷോപ്പിലെ ജീവനക്കാരന്‍ ശിവപുരം പൂവ്വം പൊയിലിലെ കെ ടി ശരീഫി (20)നാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ പരിക്കുകളോടെ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറില്‍ എത്തിയ സംഘം മൊബൈല്‍ ഷോപ്പില്‍ നിന്നും വാങ്ങിയ മൊബൈലിന്റെ കേബിളിന്റെ പൈസ ചോദിച്ചതോടെ സംഘം പ്രകോപിതരാവുകയും ശരീഫിനെ ആക്രമിക്കുകയുമായിരുന്നു. മൊബൈല്‍ ഷോപ്പിനു നേരെയും സംഘം ആക്രമണം നടത്തിയതായി ജീവനക്കാര്‍ പറയുന്നു.

കണ്ടാല്‍ അറിയാവുന്ന നാലു പേരാണ് അക്രമിച്ചതെന്ന് ശരീഫ് മട്ടന്നൂര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരിക്കേറ്റ ശരീഫിനെ എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് എം കെ സദഖത്, മട്ടന്നൂര്‍ മുന്‍സിപ്പല്‍ ട്രെഷറര്‍ മുസമ്മില്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ പോലിസിനോട് ആവശ്യപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog