ശരീരത്തിൽ ഒളിപ്പിച്ച സ്വർണ്ണഗളികകളുമായി കണ്ണൂർ സ്വദേശി പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 5 September 2022

ശരീരത്തിൽ ഒളിപ്പിച്ച സ്വർണ്ണഗളികകളുമായി കണ്ണൂർ സ്വദേശി പിടിയിൽ

കണ്ണൂര്‍ കുറുവയിലെ തമസ് കോട്ടേജിലെ കെ പി ഉമ്മര്‍ ഫാറൂഖ് (26)ആണ് പിടിയിലായത്. ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 356 വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസിനെ വെട്ടിച്ച്‌ വിമാനത്താവളത്തിന് പുറത്തു കടന്ന യാത്രക്കാരനെ പൊലീസ് എയ്ഡ്‌പോസ്റ്റിന് സമീപംവച്ച്‌ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. സ്വര്‍ണം ഇല്ലെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്.കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ എക്‌സ്‌റേ പരിശോധന നടത്തിയപ്പോള്‍ നാലു സ്വര്‍ണഗുളികകള്‍ ശരീരത്തില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. സ്വര്‍ണത്തിന് 45 ലക്ഷം രൂപ വരും

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog